ലോകത്ത് പലയിടത്തും പ്രമുഖ സർച്ച് എഞ്ചിൻ ഗൂഗിൾ പണിമുടക്കിയതായി റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ തകരാറ് കാണപ്പെട്ടത്.
ഗൂഗിളിൽ ചിത്രമോ വിവരമോ മറ്റും തിരഞ്ഞാൽ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുക. ഗൂഗിളിന് തകരാർ സംഭവിച്ചതായി ഡൗൺ ഡിറ്റക്ടറും സ്ഥിരീകരിച്ചു. ഇതോടെ‘ഗൂഗിൾ ഡൗൺ’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ മുന്നിലെത്തി.
ഇന്ത്യയിൽ ചെറിയ രീതിയിൽ മാത്രമാണ് തകരാറ് അനുഭവപ്പെട്ടതെങ്കിലും അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വലിയ രീതിയിൽ ഇത് ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.