ഫേസ്ബുക്കിലെ പ്രൊഫൈല്‍ സെറ്റിംഗ്സില് നിര്‍ണായക മാറ്റം വരുന്നു. ഇനി ഉപയോക്താവിൻ്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം വരുന്നത്
ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ മതം, രാഷ്ട്രീയം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പ്രൊറൈലുകളിൽ നല്കിയിട്ടുണ്ടെങ്കില് മാറ്റാനുള്ള നോട്ടിഫിക്കേഷൻ ഉപയോക്താവിന് ലഭ്യമാകും
പ്രൊഫൈലിലെ എല്ലാ വിവരങ്ങള്‍ക്കും മാറ്റം ബാധകമല്ല. കോണ്ടാക്ട് വിവരങ്ങള്‍, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവ പഴയതുപോലെ നിലനില്ക്കും. ഇവ ആര്‍ക്കൊക്കെ കാണാം എന്നതു സംബന്ധിച്ചുള്ള നിയന്ത്രണങ്ങളും നിലനില്ക്കും.