ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ട്വിറ്റർ വിലയ്ക്ക് വാങ്ങൽ തന്നെയാണ് ഇപ്പോഴും ടെക് ലോകത്തെ ചൂടൻ വാർത്ത. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. ഇത്രയും പണം നൽകാൻ സ്വന്തം കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ മസ്ക് വിറ്റുവെന്നതാണ് പുതിയ ട്വിസ്റ്റ്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ വിറ്റുവെന്നും അതോടെ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞതായുമാണ് റിപ്പോർട്ടുകൾ. ഇനി ഓഹരികൾ വിൽക്കുന്നില്ലെന്ന് മസ്ക് ട്വീറ്റും ചെയ്തുകഴിഞ്ഞു.
അതുകൊണ്ട് ട്വിറ്റര്‍ ഏറ്റെടുക്കാൻ ലോൺ എടുക്കാനാണ് മസ്കിന്റെ നീക്കമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 13 ബില്ല്യണ്‍ ഡോളര്‍ ലോൺ എടുക്കാനാണ് തീരുമാനം. ബാക്കി തുക സ്വന്തം സമ്പാദ്യത്തിൽ നിന്നും കണ്ടെത്തുമെന്നാണ് സൂചന.
ലോൺ ലഭിക്കാന്‍ എങ്ങനെ ട്വിറ്ററില്‍ നിന്നും തിരിച്ചടക്കാനുള്ള പണം കണ്ടെത്തും എന്ന വിശദമായ പദ്ധതി തന്നെ മസ്ക് വായ്പ വിതരണക്കാർക്ക് മുൻപിൽ അവതരിപ്പിച്ചു എന്നാണ് കഥ.
അടുത്ത ലക്ഷ്യം കൊക്കക്കോള വാങ്ങുകയെന്നതാണ് എന്ന ട്വീറ്റ് വൈറലാവുകയും 1,45,000ലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. മസ്കിന്റെ പുതിയ ട്വീറ്റ് കാര്യമായി എടുക്കണോ എന്ന സംശയത്തിലാണ് ലോകം. എന്നാൽ ഈ ട്വീറ്റിനെ നിസാരമായി തള്ളിക്കളയാനും കഴിയില്ല.