‘ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്ക്’, മാറ്റവുമായി സോഷ്യൽ മീഡിയ 

Date:

Share post:

വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് സമൂഹ മാധ്യമങ്ങളുണ്ട്. എല്ലാത്തിനും വ്യത്യസ്തമായ നിബന്ധനകളും രീതികളും ഉണ്ടാവുകയും ചെയ്യും. ഒന്നിൽ നിന്ന് മറ്റൊന്ന് വളരെ വ്യത്യസ്തവുമായിരിക്കും. അത്തരത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളാണ് വാട്സാപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, സ്‌നാപ് ചാറ്റ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം… പറഞ്ഞാൽ തീരൂല.

മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ് പുതിയ മാറ്റത്തിനൊരുങ്ങുകയാണ്. യൂറോപ്യന്‍ യൂണിയന്റെ (ഇയു) ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന് (ഡിഎംഎ) യോജിച്ച രീതിയില്‍ പ്രവര്‍ത്തനം മാറ്റുകയാണ് വാട്‌സാപ്പ്. 200 കോടിയിലേറെ ഉപയോക്താക്കള്‍ക്കും ഈ മാറ്റം ലഭ്യമാക്കുമെന്ന് വാട്‌സാപ്പിന്റെ എൻജിനിയറിങ് ഡയറക്ടറായ ഡിക് ബ്രൊവര്‍(Dick Brouwer) ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് സന്ദേശം അയയ്ക്കാന്‍ സാധിച്ചിരിക്കണമെന്നാണ് ഡിഎംഎ നിഷ്‌കര്‍ഷിക്കുന്നത്. സ്വന്തം ലൈറ്റ്‌നിങ് കണക്ടര്‍ മാത്രമേ ഉപയോഗിക്കൂ എന്ന നിലപാടുമായി നിന്നിരുന്ന ആപ്പിളിനോട് യുഎസ്ബി-സി കണക്ടര്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ഉപകരണങ്ങള്‍ 2024 മുതല്‍ ഇവിടെ വില്‍ക്കാന്‍ കൊണ്ടുവരേണ്ട എന്ന് പറഞ്ഞിരുന്നു. ഇവിടെയും അതേ നിര്‍ബന്ധബുദ്ധി തന്നെയാണ് ഡിഎംഎയുടെ ഭാഗത്ത് നിന്നുള്ളത്. ഇയു ആപ്പുകള്‍ തമ്മിലുള്ള ‘ഇന്റര്‍ഓപ്പറബിലിറ്റി’യുടെ കാര്യത്തിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

സ്വകാര്യതയും, സുരക്ഷയും, സമഗ്രതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഡിഎംഎ നിയമം അനുസരിക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. പുതിയ നിയമത്തെക്കുറിച്ചു തങ്ങള്‍ക്ക് പരാതിയില്ലെന്നും ഡിക് ബ്രൊവര്‍ പറഞ്ഞു. ഇയു 2022ലാണ് ഡിഎംഎയില്‍ ഇന്റര്‍ഓപ്പറബിലിറ്റി കൊണ്ടുവരണം എന്ന നിര്‍ദേശം ആദ്യമായി ഉള്‍ക്കൊള്ളിച്ചത്. ഇത് വാട്‌സാപ്, മെസഞ്ചര്‍, ടെലഗ്രാം, സിഗ്നല്‍, ആപ്പിളിന്റെ ഐമെസേജ് തുടങ്ങിയവയ്‌ക്കൊക്കെ ബാധകമായേക്കുമെന്നാണ് സൂചന.

എന്നാൽ വാട്‌സാപ്പിനെ പോലെ മറ്റു ആപ്പുകളും ഇന്റര്‍ഓപ്പറബിലിറ്റി അംഗീകരിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. തുടക്കത്തില്‍ ഇത് മറ്റൊരു ആപ്പിലുള്ള ഒരേ കോൺടാക്ടിന് ടെക്‌സ്റ്റും, ഓഡിയോയും, വിഡിയോയും, ചിത്രങ്ങളും കൈമാറാന്‍ കഴിയുന്ന തരത്തിലായിരിക്കും. ഇതിനായി ‘തേഡ്-പാര്‍ട്ടി ചാറ്റ്‌സ്’ എന്ന പേരില്‍ പുതിയ ഒരുസബ്-മെന്യു ആണ് വാട്‌സാപ് ബീറ്റാ വേര്‍ഷനില്‍ ഇപ്പോള്‍ ഒരുക്കി തുടങ്ങിയിരിക്കുന്നത്.

അതേസമയം, ടെലഗ്രാം, വൈബര്‍, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ ഇന്റര്‍ഓപ്പറബിലിറ്റിയുടെ കാര്യത്തില്‍ കൈകോര്‍ക്കാന്‍ മുന്നോട്ടുവരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അവ യൂറോപ്പില്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നു തീരുമാനിച്ചാല്‍ ഇന്റര്‍ഓപ്പറബിലിറ്റിയ്ക്കുള്ള സാധ്യത മങ്ങി തുടങ്ങും. അതേസമയം, ആപ്പുകളെല്ലാം ചേര്‍ന്ന് ഇന്റര്‍ഓപ്പറബിലിറ്റി കൊണ്ടുവന്നാൽ ടെക്‌നോളജി മേഖലയിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും ഇത്. മാത്രമല്ല, എല്ലാ സമൂഹമാധ്യമങ്ങളും നടപ്പാക്കാൻ സാധ്യതയുള്ള ഒരു ടെക് സംവിധാനമായി മാറുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....