വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണം, പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി

Date:

Share post:

പേടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പ്!! വെള്ളിയാഴ്ചയ്ക്കുള്ളിൽ മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് ദേശീയപാത അതോറിറ്റി നിർദേശം നൽകി. പേടിഎം ബാങ്ക് ഇടപാടുകൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ദേശീയ പാത അതോറിറ്റിയുടെ നിർദേശം. നിലവിൽ അക്കൗണ്ടിലുള്ള പണം തീരുന്നതോടെ പേടിഎം ഫാസ്റ്റ് ടാഗ് ഉപയോഗ ശൂന്യമാവും. അതേസമയം വെള്ളിയാഴ്ചയ്ക്കുള്ളിൽ ഉപയോക്താക്കൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറണമെന്ന് ആർ‌ബിഐയും നിർദേശിച്ചിരുന്നു.

ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും പണമിടപാടുകൾ എളുപ്പമാക്കുന്നതിനും ഉപയോ​ഗിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാ​​ഗ്. മാർച്ച് 15ന് ശേഷം പേടിഎം ഫാസ്റ്റ്ടാ​ഗ് അക്കൗണ്ടുകൾ റീചാർജ് ചെയ്യാനും ടോപ് അപ് ചെയ്യാനുമുള്ള ഓപ്ഷനുകൾ അപ്രത്യക്ഷമാകുമെന്നായിരുന്നു ആർബിഐയുടെ അറിയിപ്പ്.

എങ്കിലും ഈ തിയതിയ്ക്ക് ശേഷവും അക്കൗണ്ടിലുള്ള ബാലൻസ് പണം നഷ്ടമാകില്ലെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു. അക്കൗണ്ടുകളിലെ പണം പൂർണമായി തീരുമ്പോൾ പേടിഎം ഫാസ്റ്റ് ടാഗ് പൂർണമായും ഉപയോ​ഗശൂന്യമാകും. പേടിഎം ഉപയോക്താക്കൾ കൂടുതൽ വിശദാംശങ്ങൾക്ക് തങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെടുകയോ ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പിനി ലിമിറ്റഡിന്റെ വെബ്സൈറ്റിലെ എഫ്എക്യുവിന് കീഴിലുള്ള നിർ‌ദേശങ്ങൾ വായിക്കണമെന്നും ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...