‘നു​സ്​​ക്’ വഴി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും

Date:

Share post:

പ്രാർത്ഥനകളോടെ ലോകം. വിശുദ്ധ റമദാൻ മാസത്തിൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ​ത്തി​​​ന്റെ ‘നു​സ്​​ക്​’​ഹ​ജ്ജ്​ പ്ലാ​റ്റ്​​ഫോം വ​ഴിയുള്ള ബു​ക്കി​ങ് ആണ് ആരംഭിക്കുന്നത്. യൂ​റോ​പ്, യു.​എ​സ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ ഈ ​സേ​വ​ന​ത്തി​​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ‘നു​സ്​​ക്​​’ ഹ​ജ്ജ്​ പ്ലാ​റ്റ്​​ഫോം ഹ​ജ്ജ് മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​ത്. ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സൗ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണമാണിത്.

സൗ​ദി വി​ഷ​ൻ 2030 പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ക, തീ​ർ​ഥാ​ട​ക​ർ​ക്ക്​ അ​വ​രു​ടെ മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണി​ത്​. മാത്രമല്ല യൂ​റോ​പ്, യു.​എ​സ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക്​ നു​സ്​​ക്​ ഹ​ജ്ജ് പ്ലാ​റ്റ്ഫോം വ​ഴി ഹ​ജ്ജി​ന്​​ ബു​ക്കി​ങ്​ ന​ട​ത്താ​നുള്ള അവസരമുണ്ട്. എ​ളു​പ്പ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഇ​ല​ക്ട്രോ​ണി​ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹ​ജ്ജി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും പ​ണ​മ​ട​ക്കു​ന്ന​തി​നും കഴിയും. താ​മ​സം, ഭ​ക്ഷ​ണം, മാ​ർ​ഗ​നി​ർ​ദേ​ശം, വി​മാ​നം, ഗ​താ​ഗ​തം പോ​ലു​ള്ള സേ​വ​ന പാ​ക്കേ​ജു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും ക​ഴി​യും. ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​ഴ്​ അ​ന്താ​രാ​ഷ്‌​ട്ര ഭാ​ഷ​ക​ളി​ൽ എ​ളു​പ്പ​ത്തി​ൽ സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും നുസ്ക് പ്ലാറ്റ്​​ഫോം ന​ൽ​കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...