‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: youtube

spot_imgspot_img

അല്ലു അർജുന്റെ പുഷ്പ 2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍; ഞെട്ടലോടെ നിർമ്മാതാക്കൾ

തിയേറ്ററിൽ വിജയക്കുതിപ്പ് നടത്തുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. റിലീസ് ചെയ്‌ത്‌ അഞ്ച് ദിവസത്തിനകം 1000 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളെ ഞെട്ടിച്ചുകൊണ്ട് പുഷ്പ 2വിന്റെ വ്യാജപതിപ്പ്...

അനുപമയ്ക്ക് അഞ്ച് ലക്ഷം വരെ യൂട്യൂബിൽ നിന്ന് കിട്ടി: ജൂലൈ മുതൽ വരുമാനം നിലച്ചു

ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും പത്മകുമാറിന്റെ മകളുമായ പി. അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളിൽനിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. കഴിഞ്ഞ ജൂലൈയിൽ ചാനൽ ഡീമോണിറ്റൈസ്...

ഇനി ഫ്രീയായി യുട്യൂബ് കാണാനാവില്ല, ആഡ് ബ്ലോക്കറിന് നിയന്ത്രണം ഏർപ്പെടുത്തി 

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ പരസ്യം കാണാതിരിക്കാനുള്ള തേഡ് പാർട്ടി ബ്ലോക്കറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പരസ്യങ്ങള്‍ ബ്ലോക്കു ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വിഡിയോ മാത്രമേ ഇനി മുതൽ കാണാൻ സാധിക്കുകയുള്ളു എന്ന സന്ദേശം...

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജവാർത്തകൾ നീക്കം ചെയ്യാൻ യുട്യൂബിന് നിർദേശം

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഭാവിയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ...

പൊലീസിന്‍റെ യൂ ട്യൂബ് ഹാക്ക് ചെയ്തു. തിരിച്ചുപിടിക്കാന്‍ ഊര്‍ജിത ശ്രമം

കേരള പൊലീസിന്‍റെ യൂ ട്യൂബ് ചാനല്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. ക‍ഴിഞ്ഞ രാത്രിയോടെയാണ് പൊലീസന്‍റെ ഔദ്യോഗിത ചാനല്‍ ഹാക്ക് ചെയ്തതത്. ചാനലിലുണ്ടായിരുന്ന വീഡിയോകൾ ഡിലീറ്റ് ചെയ്ത ഹാക്കര്‍മാര്‍ പുതിയ മൂന്ന് വീഡിയോകൾ പോസ്റ്റ്...