‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: worldcup

spot_imgspot_img

ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും; അയർലണ്ട് എതിരാളികൾ

ട്വൻ്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ അയർലണ്ടിനെയാണ് ഇന്ത്യ നേരിടുക. മികച്ച ജയത്തോടെ പോരാട്ടം ആരംഭിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കോഹ്ലി ഇന്ന് ടീമിലേക്ക് തിരികെയെത്തും. സകോഹ്ലിയും രോഹിത് ശർമ്മയും...

ഏകദിന ശൈലി മാറ്റിമറിച്ച ശ്രീലങ്കൻ വീര്യം

ക്രിക്കറ്റ് ലോകം കുഞ്ഞന്മാരെന്ന് മുദ്രകുത്തി പലകുറി അധിക്ഷേപിച്ചു. എന്നാൽ തട്ടകത്തിൽ പയറ്റിത്തെളിയാൻ തന്നെയായിരുന്നു ടീമിൻ്റെ തീരുമാനം. അതിനായി അതികഠിനമായി അധ്വാനിച്ചു. പലസ്വപ്നങ്ങളും നെയ്തുകൂട്ടി. ഒരിക്കൽ ​ലോകത്തെ അത്ഭുതപ്പെടുത്തി 1996-ൽ തങ്ങളുടെ സ്വപ്നമായ ക്രിക്കറ്റ്...

ജയിക്കാനായി ജനിച്ചവർ

2023-ലെ ക്രിക്കറ്റ് ലോകകപ്പ് തേരോട്ടം അവസാനത്തോടടുക്കുമ്പോൾ ആര് വാഴും, ആര് വീഴും എന്ന ചോദ്യം ശക്തമാകുകയാണ്. പരസ്പരം കൊമ്പുകോർത്തും അവിസ്മരണീയ മൂഹൂർത്തങ്ങൾക്ക് വേദിയായും 2023-ലെ ക്രിക്കറ്റ് ലോകകപ്പ് അതിന്റെ പ്രയാണം പൂർത്തിയാക്കാനൊരുങ്ങുകയാണ്. ഒളിഞ്ഞും...

ഇനിയൊരു മടങ്ങിവരവുണ്ടാകുമോ; വെസ്റ്റ് ഇൻഡീസിന് കാലിടറിയത് എവിടെ?

ഒരിടത്തൊരിടത്ത് ക്രിക്കറ്റ് സാമ്രാജ്യം അടക്കിവാണിരുന്ന പ്രതാപശാലികളായ ഒരു സഖ്യമുണ്ടായിരുന്നു. ക്രിക്കറ്റിൽ പകരം വെയ്ക്കാനാകാത്ത കരുത്തിന് ഉടമകളായിരുന്നു അവർ. കളിക്കളത്തിലെ ഏത് പോരാളികളെയും ശൂലം കണക്കെ പാഞ്ഞുവരുന്ന പന്തുകൾകൊണ്ടും പ്രകമ്പനം കൊള്ളിക്കുന്ന ബാറ്റിങ്ങുകൊണ്ടും തൂത്തെറിഞ്ഞിരുന്നവർ....

അഫ്ഗാനെതിരേ ന്യൂസിലാൻഡിന് മിന്നും ജയം, പട്ടികയിൽ മുന്നിൽ

ലോകകപ്പിൽ ന്യൂസിലാൻഡിനെതിരേ 149 റൺസിൻ്റെ കൂറ്റൻ പരാജയം ഏറ്റുവാങ്ങി അഫ്ഗാനിസ്ഥാൻ. ന്യൂസിലാൻഡ് ഉയർത്തിയ 288 എന്ന സ്കോർ പിന്തുടർന്ന അഫ്ഗാൻ ടീമിന് അമ്പേപാളി. വമ്പൻ ജയത്തോടെ ന്യൂസിലൻ്റ് ഇന്ത്യയെ പിന്തള്ളി...

വനിതകൾ ചരിത്രമെഴുതിയ ഫുട്ബോൾ ലോകകപ്പ്

പുതിയ ചരിത്രം എഴുതിച്ചേർത്താണ് ഞായറാഴ്ച ഓസ്ട്രേലിയിൽ നടന്ന വനിതാ ലോകകപ്പ് കൊടിയിറങ്ങിയത്. ഇംഗ്ലണ്ടിനെ തകർത്ത് സ്പെയിൻ കന്നിക്കിരീടം നേടിയതിനപ്പുറം ലോകത്തോട് വനിതാ ലോകകപ്പ് വിളിച്ചുപറഞ്ഞത് വലിയ സന്ദേശങ്ങളാണ്. അന്താരാഷ്ട്രതലത്തിൽ വനിതകളെ മുൻനിരയിലെത്തിക്കുന്നതിനും കായിയ രംഗത്ത്...