‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജൈറ്റക്സ് ഗ്ളോബലിന്‍റെ 42-ാമത് പതിപ്പിന് തുടക്കം. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വെള്ളി വരെയാണ് ജെറ്റക്സ് ഗ്ലോബല്‍ നടക്കുക. 50 സ്റ്റാർട്ടപ്പുകളടക്കം 90 രാജ്യങ്ങളിൽ നിന്നുള്ള...
കഴിഞ്ഞ വര്‍ഷം 90 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും പിന്തുണയും നൽകാൻ കഴിഞ്ഞതായി യുഎഇ പ്രധാനന്ത്രിയും ദുബായ് ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം. യുഎഇക്ക് വേണ്ടി ലോകമെമ്പാടും ആളുകളെ സഹായിക്കുന്നതിൽ...
ഖത്തറില്‍ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആവേശപന്തുരുണ്ട് തുടങ്ങിയിരിക്കുന്നു. കളത്തിന്് പുറത്തെ ആവേശവും കളത്തിനകത്തെ വാശിയും ഫിഫ ലോകക്കപ്പ് 2022നെ വെത്യസ്തമാക്കുമെന്നാണ് കളിപ്രേമികളുടെ നിഗമനം. അവസാനവട്ട ഒരുക്കങ്ങളും ടിക്കറ്റ് വില്‍പ്പനയും തകൃതിയായി മുന്നോട്ട്...
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഭാവിയ്ക്കും യുവജനങ്ങളുമായി ചേർന്ന് പ്രവര്‍ത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ ആരംഭിച്ച ലോക യുവജന വികസന ഫോറത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
ഇന്നത്തെ ആഗോള...
ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനുള്ള അടുത്ത ടിക്കറ്റ് വില്‍പന ജൂലൈ അഞ്ചിന് ആരംഭിക്കും. ഖത്തര്‍ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്‍പ്പന ആഗസ്ത് 16 ഉച്ചക്ക് 12...