‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തര്‍ ഫിഫ ലോകകപ്പ് വിജയി ആരെന്ന് പ്രവചിക്കുന്നവര്‍ക്ക് വന്‍ തുക സമ്മാനം പ്രഖ്യാപിച്ച് സൗദി അറേബ്യ. വിജയിക്ക് ഒരു ലക്ഷം ഡോളറാണ് (82 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്നത്. സൗദി ജനറല്‍...
ഖത്തര്‍ ലോകകപ്പിന് രാജ്യത്തെത്തുന്ന ടീമുകൾക്കും ആരാധകര്‍ക്കും ആരോഗ്യ പരിപാലനം ഉറപ്പാക്കി അധികൃതര്‍. ആയിരക്കണക്കിന് ആരാധകർ എത്തിച്ചേരുന്നത് കണക്കിലെടുത്ത അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ സജ്ജമാക്കി. കൂടുതല്‍ ആളുകൾ എത്തുന്ന കേന്ദ്രങ്ങൾ അനുസരിച്ച് രണ്ടു മേഖലകളിലായി...
ഖത്തര്‍ ലോകകപ്പിന് ആവേശമൊരുക്കി ടീമുകൾ ഖത്തറിലേക്ക് എത്തിത്തുടങ്ങി. ആദ്യമെത്തിയ ജപ്പാന്‍ ടീം പരീശീലനം ആരംഭിച്ചു. അൽസദ്ദ് സ്‌പോർട്‌സ് ക്ലബ്ബ് മൈതാനത്താണ് ജപ്പാന്‍റെ പരിശീലനം. നവംബര്‍ 17ന് കാനഡയുമായി ജപ്പാന് സന്നാഹ മത്സരമുണ്ട്.
ലോകകപ്പ് മത്സരങ്ങളില്‍...
ഖത്തര്‍ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്രസീല്‍. തിയാഗോ സില്‍വയാണ് നായകന്‍. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോയ്ക്ക് പകരം കസമിറോയെ ടീമില്‍ ഉള്‍പ്പെടുത്തിയതായും പരിശീലകന്‍ ടിറ്റെ അറിയിച്ചു. ആലിസണ്‍ ബക്കര്‍ ഗോൾ പോസ്റ്റ് കാക്കും.
നെയ്മര്‍,...
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫിഫ ഫുട്ബോളിന് ഇനി 30 നാൾകൂടി. മത്സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകരും ടീമുകളും. ടീമുകൾ നവംബർ ഏഴ് മുതൽ ഖത്തറിൽ എത്തിത്തുടങ്ങും. കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പനയും പൊടിപൊടിക്കുകയാണ്.
ഖത്തറില്‍ കുറിക്കുന്ന...
ഒരു മാസം നീണ്ടുനില്‍ക്കുന്ന ട്വന്റി-20 ലോകകപ്പിന് നാളെ ഓസ്‌ട്രേലിയയില്‍ തുടക്കമാകും. ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയും നമീബിയയും തമ്മിലാണ് ആദ്യ മത്സരം. അതേ സമയം മറ്റൊരു മത്സരത്തില്‍ യുഎഇ നെതര്‍ലന്‍റിനെ നേരിടും.
നാളെ മുതല്‍...