‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തവളകൾ നമുക്ക് സുപരിചിതമാണ്. പല വലുപ്പത്തിലും നിറത്തിലുമുള്ള തവളകളെ പല സ്ഥലങ്ങളിലും നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു പയറുമണിയോളം മാത്രം വലുപ്പമുള്ള തവളകളേക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ചെറിയ തവളയായ ടീനി ടൈനി...
ലോക ഫാൽക്കൺ ദിനത്തിനായുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇ. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ നടന്ന "ഗിർഫാൽക്കൺ" ഫാൽക്കൺ ഡേ ഫോറത്തിലാണ്...
2023 ജൂലായ് ഏറ്റവും ചൂടേറിയ മാസമാകാനുള്ള എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നെന്ന് യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സി3എസ് (കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം) റിപ്പോർട്ട്. ഇആർഎ5 ഡാറ്റ അനുസരിച്ച് ജൂലൈയിലെ...
ഒരു സയാമീസ് സോഹോദരങ്ങളെക്കൂടി തിരെകെ ജീവിതത്തിലേക്ക് എത്തിക്കുകയാണ് സൌദി അറേബ്യ. ഇക്കുറി സിറിയന്‍ സയാമീസ് ഇരട്ടകളായ ബസ്സാമിനെയും
ഇഹ്‌സാനെയുമാണ് വേർപെടുത്തിയത്. 32 മാസം പ്രായമുള്ള കുട്ടികൾ.
ലോകത്തിന് മുന്നിൽ വലിയ അനുകമ്പയുയർത്തി ജനിച്ചുവീഴുന്നവരാണ് സയാമീസ് ഇരട്ടകൾ.ഒരുലക്ഷത്തി...
2050 ഓടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്ന് ദുബായിലെ ഏറ്റവും വലിയ ഏക നഗര മാസ്റ്റർ ഡെവലപ്പറായ ദുബായ് സൗത്തിൻ്റെ ട്വീറ്റ്. ബിസിനസ് സൗഹൃദ ഫ്രീ സോണും...
കോവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരി കോവിഡിനേക്കാൾ മാരകമായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗ്രെബിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു...