‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: world cup

spot_imgspot_img

ഓസീസിന് തുടക്കം പിഴച്ചു; ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് പിഴുത് ഇന്ത്യ

ലോകകപ്പ് കിരീട ജേതാക്കളോട് ശക്തമായി ഏറ്റുമുട്ടി മുന്നേറുകയാണ് ഇന്ത്യ. ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയും...

പൊരുതി വീണ് ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് 102 റണ്‍സിന്റെ വിജയം

റെക്കോർഡ് വിജയലക്ഷ്യമുയർത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ശ്രീലങ്ക അടിപതറുകയായിരുന്നു. സംഭവബഹുലമായ മത്സരത്തിൽ ശ്രീലങ്കയെ 102 റൺസിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 429 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ ടീം 44.5 ഓവറിൽ...

ഉദ്ഘാടനത്തിന് കാണികൾ ശുഷ്കം; വരും ദിവങ്ങളിൽ ഗാലറികൾ തിങ്ങി നിറയുമെന്ന് സംഘാടകർ

കാണികൾ തീർത്തും ശുഷ്കം. ലോകകപ്പ് ക്രിക്കറ്റിൻ്റെ ഉദ്ഘാടനവേദിയിൽ കാണികളുടെ എണ്ണം കുറഞ്ഞതിനെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾക്കും ആദ്യ മത്സരത്തിനും കാണികൾ കുറഞ്ഞതാണ് വിമർശനത്തിന്...

ലോകകപ്പിൽ ഇന്ന് പാകിസ്‌ഥാൻ നെതർലൻഡ്സ് പോരാട്ടം

ലോകകപ്പിൽ ഇന്ന് പാകിസ്‌ഥാൻ നെതർലൻഡിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയിൽ ഇരുടീമുകളും വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. ലോകകപ്പിൽ ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ നെതർലൻഡ്‌സിനു വിജയിക്കാൻ കഴിഞ്ഞത് രണ്ടുകളിയിൽ...

ഏകദിന ലോകകപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ഇം​ഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും

ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ആവേശോജ്വല തുടക്കം. ഏകദിനത്തിലെ 13-ാം ലോകകപ്പാണിത്. ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തി ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. കഴിഞ്ഞ...

‘ലോകകപ്പിന് ശത്രു രാജ്യമായ ഇന്ത്യയിലേയ്ക്ക് പോകുന്നതിന് പാക് താരങ്ങൾക്ക് കൂടുതൽ പ്രതിഫലം‘; വിവാദ പ്രസ്താവനയുമായി പി.സി.ബി

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ലോകകപ്പിന് ശത്രു രാജ്യമായ ഇന്ത്യയിലേയ്ക്ക് പോകുന്നതിന് പാക് താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകിയെന്നാണ് പിസിബി...