‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: world cup

spot_imgspot_img

മാനം മുട്ടെ സിക്സർ; മനം കവരും വീരന്മാർ

കാണികൾക്കെന്നും ഹരമാണ് ക്രിക്കറ്റ്. വീഴുന്നവരും വാഴുന്നവരും ആരാധകരുമുൾപ്പെട്ട ഒരു അങ്കത്തിൻ്റെ നിറച്ചാർത്താണ് ക്രിക്കറ്റ് ലോകം സമ്മാനിക്കുന്നത്. ഇന്ത്യയിൽ സിനിമ കഴിഞ്ഞാൽ, ഒരുപക്ഷേ സിനിമയേക്കാൾ ഒരുപടി മുന്നിൽ പ്രായഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത വിനോദമാണ് ക്രിക്കറ്റ്....

ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി

ലോകകപ്പ് ഫൈനലിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. കിവീസിനെതിരെ 70 റൺസിന്റെ തകർപ്പൻ ജയവുമായാണ് ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ കപ്പുയർത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ്...

കപിൽപ്പട ക്രിക്കറ്റ് ആവേശം വിതറിയ 1983

ഒന്നും രണ്ടുമല്ല നീണ്ട 40 വർഷങ്ങൾ... അതെ, 1983ലെ ലോകകപ്പ് വിജയത്തോളം ഇന്ത്യൻ കായികലോകത്തെ സ്വാധീനിച്ച മറ്റൊരുചരിത്രം അപൂർവ്വവാണ്.  2023 ലോകകപ്പ് മത്സരത്തിൻ്റെ ആവേശം ഇന്ത്യയിൽ അലയടിക്കുമ്പോൾ പഴയ പടക്കുതിരകളെ മറക്കുന്നതെങ്ങനെ? കപിലും...

അഫ്ഗാനിസ്ഥാന് രണ്ടാം വിജയം; പാകിസ്ഥാൻ പരുങ്ങലിൽ

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അഫ്​ഗാനിസ്ഥാന് വീണ്ടും വിജയം. ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നാലെ  കരുത്തരായ പാകിസ്ഥാനെയും മുട്ടുകുത്തിച്ചു. പാക്കിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിയാക്കിയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. വമ്പന്മാർക്കു മുന്നിൽ പതറാതെ...

ഇന്ത്യക്ക് കൂറ്റന്‍ ജയം: പാക്കിസ്ഥാനെ തകർത്തത് 7 വിക്കറ്റിന്

ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ.  ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍...

ക്രിക്കറ്റും ലോകകപ്പും; പിന്നാമ്പുറങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർന്നുകഴിഞ്ഞു. ആര് വാഴും, ആര് വീഴും എന്ന് പ്രവചിക്കാൻ പോലും സാധിക്കാത്തത്ര കടുത്ത പോരാട്ടങ്ങളാണ് ടീമുകൾ പുറത്തെടുക്കുന്നത്. ഓസ്ട്രേലിയയെപ്പോലെ ശക്തരായവർക്കുപോലും കാലിടറുന്ന കാഴ്ചയാണ് ലോകകപ്പിൻ്റെ...