‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫൈനൽ മത്സരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയുടെ വിഡിയോ സന്ദേശം. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി പാണ്ഡ്യ...
ക്രിക്കറ്റ് ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ അഹമ്മദാബാദിൽ തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഇംഗ്ലണ്ട് - ന്യൂസീലൻഡ് മത്സരത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. നവംബർ...
ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് മുന്നോടിയായി തുമ്പയിൽ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം. ഇന്നലെയാണ് ഇന്ത്യൻ ടീം അംഗങ്ങൾ തലസ്ഥാനത്ത് എത്തിയത്. സംഘത്തോടൊപ്പം എത്താതിരുന്ന വിരാട് കോലി സന്നാഹ മത്സരത്തിന് മുൻപ് ടീമിനൊപ്പം...
ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആർ.അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഇടംകൈ സ്പിന്നർ അക്ഷർ പട്ടേലിന്...
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലെത്തി പാക്കിസ്ഥാൻ ടീം. പാക് താരങ്ങൾക്കുള്ള വിസ ഇന്ത്യ അനുവദിക്കാൻ വൈകിയതിനാൽ ഇന്നാണ് താരങ്ങൾ ഹൈദരാബാദിൽ വിമാനമിറങ്ങിയത്. ഇന്ത്യയിലേയ്ക്ക് പുറപ്പെടേണ്ടതിന്റെ 11 മണിക്കൂർ...
ലോകകപ്പിൽ പങ്കെടുക്കാനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അവസാന നിമിഷം വിസ അനുവദിച്ച് ഇന്ത്യ. ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടേണ്ടതിന് 11 മണിക്കൂർ മുമ്പാണ് താരങ്ങൾക്ക് വിസ അനുവദിച്ചത്. ദിവസങ്ങളായുള്ള പാക്കിസ്ഥാൻ താരങ്ങളുടെ മാനസിക സമ്മർദ്ദമാണ്...