‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി ലഭ്യമായത്. മഴക്കുഴി നിർമ്മിക്കുന്നതിനിടെ ലഭിച്ച ഓട്ടുപാത്രത്തിലായിരുന്നു നിധി. സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളുമാണ് കണ്ടെത്തിയത്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി...
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സൗദി കൗൺസിൽ ഓഫ് ഹെൽത്ത്...
യുഎഇയിലെ നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ നാല് ശതമാനം കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലകളുമായി സഹകരിച്ചുകൊണ്ട് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ,...
അബുദാബിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. നിലവിൽ 1200-ലേറെ സ്വദേശികളാണ് എമിറേറ്റിലെ അരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്. എമിറാത്തികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയായ തവ്ത്തീൻ സംരംഭം ആരംഭിച്ചതോടെയാണ് ആറ് മാസത്തിനകം...
സോഷ്യൽ കെയർ മേഖലയിലെ അഞ്ച് വിഭാഗങ്ങളിൽ പരിശീലനം നടത്തുന്നവർത്ത് ലൈസൻസ് നിർബന്ധമാക്കി അബുദാബി കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെൻ്റ്. സാമൂഹിക പ്രവർത്തകർ, സൈക്കോതെറാപ്പിസ്റ്റുകൾ, അപ്ലൈഡ് ബിഹേവിയർ അനലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ (നോൺ ക്ലിനിക്കൽ), കൗൺസിലർമാർ എന്നീ...