‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തൊഴിൽ നൈപുണ്യമുളള വിദേശികൾക്ക് തൊഴിൽ മേഖലയ്ക്ക് ഇണങ്ങും വിധം ഫ്രീലാൻസ് ജോലികൾക്ക് അനുമതി നൽകാൻ യുഎഇ നീക്കം. എല്ലാ മേഖലകളിലും വൈദഗ്ധ്യങ്ങളിലുമുള്ള ആളുകൾക്ക് പുതിയ ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിക്കും. പദ്ധതി 2023ൻ്റെ...
യുഎഇയില്‍ വിസ നടപടികൾക്ക് മുന്നോടിയായി ലഭിക്കുന്ന പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയായി കണക്കാക്കരുതെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റെന്നും താമസ കുടിയേറ്റ...
സൗദി ജീവകാരുണ്യ സംഘടനയായ ഇൻസാന് 2022ലെ സന്നദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം. റിയാദ് ഗവർണറും മേഖലയിലെ ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓർഫൻ കെയറിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്...
സൗദിയിലെ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇന്ത്യയിലെ കോൺസുലേറ്റുകളിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. തീരുമാനം ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍ വരും. മുബൈയിലുളള സൗദി കോണ്‍സുലേറ്റിലാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്...
കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നടപടികൾ പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവിലുളള മൂന്ന് മാസം കാലപരിധി ഒഴിവാക്കാനും നീക്കം. പദ്ധതി നടപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍...