‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൌദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടക കാലത്തിന് മുന്നോടിയായി നൽകുന്ന താൽകാലിക തൊഴിൽസേവന വിസ ദുരുപയോഗം ചെയ്താൽ അൻപതിനായിരം സൗദി റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. ഇത്തരം വിസയിൽ എത്തുന്നവർക്ക് വാർഷിക ഹജ്ജ്...
ദുബായിൽ വർക്ക് - റെസിഡൻസി വിസ നടപടിക്രമങ്ങൾ ഇനി വെറും 5 ദിവസത്തിൽ പൂർത്തിയാക്കാം. ഇതിനായി വർക്ക് ബണ്ടിൽ എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് നിലവിൽ വന്നിരിക്കുന്നത്. സാധാരണയായി 30 ദിവസം സമയമെടുക്കുന്ന നടപടിക്രമങ്ങളാണ്...
സാമൂഹ്യമാധ്യമങ്ങൾ ഇല്ലാത്ത ഒരു ദിവസത്തേക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ. ഇല്ല അല്ലേ. കാരണം ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും ഫോൺ കയ്യിലുണ്ടെങ്കിൽ ജീവിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് ജനങ്ങൾ. ഇന്നലെ വൈകിട്ടോടെ ഏകദേശം...
റാസൽഖൈമയ്ക്ക് ഒരു പൊൻതൂവൽകൂടി. പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നഗരങ്ങളെ വിലയിരുത്തുന്ന ആഗോള സർവേയിൽ നാലാം സ്ഥാനം നേടിയാണ് റാസൽഖൈമ പുതിയ നേട്ടം സ്വന്തമാക്കിയത്.
ഇന്റർനേഷൻസ് അവരുടെ എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗ് റിപ്പോർട്ടിന്റെ...
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സുസ്ഥിര വികസനത്തിനായി മനുഷ്യവിഭവശേഷിയുടെ സംഭാവന വർധിപ്പിക്കുന്നതിലൂടെയും ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ സജീവ പങ്ക് വഹിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി. ഡോ....