‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ആറാം തീയതി വൈകിട്ട്...
യുഎഇയിലെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ വനിതകൾ നിർബന്ധമാണെന്ന് പ്രഖ്യാപനം. സാമ്പത്തിക മന്ത്രാലയമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. 2025 ജനുവരി മുതൽ പുതിയ നിയമം നടപ്പിലാക്കിത്തുടങ്ങും.
രാജ്യത്തെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ...
വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി നവവധു മരണത്തിന് കീഴടങ്ങി. ഷാർജയിൽ മൂന്നാഴ്ച മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റീം ഇബ്രാഹിം( 24) ആണ് മരണപ്പെട്ടത്. ഷാർജയിൽ ഇലക്ട്രിക്കൽ...
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാ...
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാർട്ടിക്കാൻ പ്രചരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ ആം ആദ്‌മി പാർട്ടിക്ക് വേണ്ടി ഡൽഹിയിലെ വനിതാ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ...
ക്രിക്കറ്റ് പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നൊരു ചിന്താഗതി മുമ്പ് ഉണ്ടായിരുന്നു. വനിതാ ക്രിക്കറ്റിനെ പുച്ഛത്തോടെ കണ്ടിരുന്ന കാലം. ബാറ്റ് പിടിക്കാൻ വളയിട്ട കൈകൾക്കാകില്ല എന്ന പലരുടെയും വാദങ്ങളെ കാറ്റിൽ പറത്തി അവളെത്തി. ഒരു...