‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: wife

spot_imgspot_img

‘അടുക്കാനാകാത്തവിധം അകന്നുപോയി’; എ.ആർ റഹ്മാൻ വിവാഹമോചിതനാകുന്നു

29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും. വിവാഹമോചന വാർത്തകൾ പരക്കുന്നതിനിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയാണ് ഇരുവരും. അടുക്കാനാകാത്തവിധം അകന്നുപോയെന്നും ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതായും...

മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

വ്യാജ പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിൽ കഴിയുന്ന മോൻസൺ മാവുങ്കലിൻ്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. പെൻഷൻ വാങ്ങുന്നതിനായി ചേർത്തല ട്രഷറിയിലെത്തി ക്യൂ നിൽക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു...

തടി കൂടുതലെന്ന് വിമർശനം; കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് ബുമ്രയുടെ ഭാര്യ, കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമാണ് ജസ്പ്രീത് ബുമ്ര. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുനീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോൾ താരത്തിന്റെ ഭാര്യ സഞ്ജന ഗണേശിനെതിരെ നടന്ന ബോഡി ഷെയ്മിങ്ങാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം. തന്റെ ഫോട്ടോയ്ക്കെതിരെ...

‘സുധി ചേട്ടനാകാൻ ആർക്കും പറ്റില്ല, ഇനി ജീവിതത്തിൽ മറ്റൊരു വിവാഹമില്ല’; കൊല്ലം സുധിയുടെ ഭാര്യ രേണു പറയുന്നു

കേരളക്കരയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോ​ഗം. മരണ ശേഷവും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ സുധി മായാതെ നിൽക്കുകയാണ്. സുധിയുടെ മരണത്തേത്തുടർന്ന് ഭാര്യ രേണു വീണ്ടും വിവാഹിതയാകുന്നു...

കലഞ്ഞൂരിലെ യുവാവിൻ്റെ തിരോധാനം; കൊലപാതകത്തിന് ഭാര്യ അറസ്റ്റിൽ

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൌഹാദിൻ്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസ്. ഒന്നര വർഷം മുമ്പ് യുവാവിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്‌സാനയെ പൊലീസ് അസ്റ്റ് ചെയ്തു. കുടുംബ കലഹത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ്...

കാഞ്ചിയാറിൽ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കട്ടപ്പന കാഞ്ചിയാറിൽ ഭാര്യയെ കൊലപ്പെടുത്തി കട്ടിലിന് അടിയിൽ ഒളിപ്പിച്ച ശേഷം കടന്നുകളഞ്ഞ കേസിൽ ഭർത്താവ് പിടിയിൽ.അധ്യാപികയായ പി ജെ വൽസമ്മ (അനുമോൾ 27)യെ കൊല്ലപ്പെടുത്തിയ ശേഷം ഒളിവിഷ പോയ ഭർത്താവ് വിജേഷാണ് അറസ്റ്റിലായത്.ദിവസങ്ങൾ...