‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തുർക്കി-സിറിയ ഭൂചലനത്തിൽ മരണം 15,000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും കാരണം കാലാവസ്ഥ ഇപ്പോഴും വെല്ലുവിളിയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്ന് ലോകാരോഗ്യ സംഘടന...
തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 3,700 കടന്നു. 14,000ലധികം പേർക്ക് പരിക്കേറ്റതിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഏറ്റവും ഒടുവിൽ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം തുർക്കിയിൽ 2379...
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിലായി 16,000 പേരിലേക്ക് രോഗം വ്യാപിച്ചതോടെയാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. മങ്കിപോക്സ് വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നതായി ലോകാരോഗ്യസംഘടനാ തലവൻ ഡോ....
ആഗോള തലത്തിൽ കുരങ്ങുപനി പൊതുജനാരോഗ്യത്തിന് മിതമായ അപകടസാധ്യത വരുത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. രോഗം സാധാരണയായി കണ്ടുവരാത്ത രാജ്യങ്ങളിൽ കേസുകളുടെ എണ്ണം കൂടുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കൊച്ചുകുട്ടികളിലേക്കും പ്രതിരോധശേഷി കുറഞ്ഞവരിലേക്കു വൈറസ് പടര്‍ന്നാല്‍ പൊതുജനാരോഗ്യം...
പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...