‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എഐ ഫീച്ചറിനേക്കുറിച്ച് പലപ്പോഴും കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പലർക്കും അറിയാൻ സാധ്യതയില്ല. എഐ ഫീച്ചറുകൾ ഇപ്പോൾ നമ്മുടെ വിരൽ തുമ്പിലും ലഭ്യമാണ്. എപ്പോഴും അപ്ഡേറ്റുകളിലൂടെ പുതിയ ഫീച്ചറുകൾ നമുക്ക് മുമ്പിൽ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പാണ് എഐ...
മസ്കത്ത് നഗരസഭ സേവനങ്ങള്‍ ഇനി വാട്സാപ്പ് വഴിയും ലഭ്യമാകും. ജനങ്ങള്‍ക്ക് സുഗമമായ രീതിയിൽ ആശയവിനിമയം നടത്താനും പ്രധാന സേവനങ്ങള്‍ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് മുഈന്‍ എന്ന വാട്സാപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മസ്കത്തിൽ സമാപിച്ച...
ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകളുമായി ഉപയോക്താക്കളെ വിസ്മയിപ്പിക്കുകയാണ് വാട്ട്സാപ്പ്. വാട്ട്സാപ്പ് ഇപ്പോൾ അടിക്കടി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ്. ഇപ്പോൾ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.
നിലവിൽ നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’...
മെറ്റയുടെ കീഴിലുള്ള മെസ്സഞ്ചർ ആപ്പായ വാട്ട്സ്ആപ്പ് തകരാറിലായി. ലോകമെമ്പാടും 30 മിനുട്ടില്‍ അധികമായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റ് പ്രകാരം പ്രശ്നം റിപ്പോര്‍ട്ട്...
പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ് ആപ്പ്. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ എത്തിയിരിക്കുന്നത്.
വാട്ട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് അംഗങ്ങൾക്ക് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന്...
ജൂണിൽ വാട്സ്ആപ്പും ട്വിറ്ററും ഇന്ത്യയിൽ 26 ലക്ഷത്തിലേറെ അക്കൗണ്ടുകൾക്ക് വിലക്കെർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ 22 ലക്ഷം അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്. ' റിപ്പോർട്ട് ' സംവിധാനം ഉപയോഗിച്ച് 500 ൽ പരം പരാതികളാണ്...