‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നായികയാണ് മഹിമ നമ്പ്യാൻ. ഇപ്പോൾ ഇരുവരുമായി ബന്ധപ്പെട്ട് വരുന്ന ഒരു വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിൽ...
വാട്ട്സ്ആപ്പ് ഇല്ലാത്ത ആരാണ് ഇപ്പോഴുള്ളത്. ജനപ്രിയ ആപ്പായി മാറിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഇന്ത്യൻ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പേയ്മെൻ്റ് അല്ലെങ്കിൽ വാട്ട്സ്ആപ്പ് പേ ആദ്യമായി അവതരിപ്പിച്ചത് 2020 നവംബറിലാണ്. ഈ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോം അതിന്റെ...
പല ആവശ്യങ്ങൾക്കുമായി പഴയ വാട്സ്ആപ്പ് സന്ദേശങ്ങൾ അരിച്ചുപെറുക്കുന്നവരാണ് നമ്മൾ. സ്ക്രോൾ ചെയ്ത് സമയം പോകുന്നതല്ലാതെ പലപ്പോഴും അവ കിട്ടാറില്ല എന്നതാണ് വാസ്തവം. ഇതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് മെറ്റ. ഇനി വാട്സ്ആപ്പ് സന്ദേശങ്ങൾ തിരയുന്നതിനായി...
വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് സമൂഹ മാധ്യമങ്ങളുണ്ട്. എല്ലാത്തിനും...
ദുബായിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇപ്പോൾ വാട്സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും റീഷെഡ്യൂൾ ചെയ്യാനും കഴിയുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ആർടിഎയുടെ മഹ്ബൂബ് ചാറ്റ്ബോട്ടിൽ 0588009090...