‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കുക. 2025 മെയ് 5 മുതൽ 15.1-നേക്കാൾ പഴയ ഐഎസ്ഒ പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമാകില്ല. ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുൾപ്പെടെ...
സോഷ്യൽ മീഡിയ പ്രമോഷൻ്റേയും മറ്റും പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ സൃഷിടിച്ച് പാർട്ടം ടൈം ജോലി ഓഫർ ചെയ്യുന്നതിൽ തട്ടിപ്പെന്ന് റിപ്പോർട്ടുകൾ. ഒരു ടാസ്ക്കിന് പത്ത് ദിര്‍ഹം മുതൽ നാനൂറ് ദിര്‍ഹം...
വാട്സ്ആപ് ദുരുപയോഗം ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി മെറ്റ. സ്പാം മെസേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായുള്ള പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്.
മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും...
ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ...
ദുബായ് എമിറേറ്റിലുടനീളം ശുചിത്വം നിലനിർത്തുന്നതിന് മുനിസിപ്പാലിറ്റി അതീവ ശ്രദ്ധപുലർത്തുന്നുണ്ട്. യുഎഇയിൽ അടുത്തിടെ പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുപകരണങ്ങൾ വെള്ളത്തിനടിയിലായി. പല വസ്തുക്കളും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചുപോയി. ഇത്തരം...
വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രായപരിധിയുടെ പേരിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കാത്തവർക്കും ഇനി ആപ്ലിക്കേഷൻ ഉപയോഗിച്ചുതുടങ്ങാം. കാരണം ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചിരിക്കുകയാണ് മെറ്റ.
ഉപയോക്താവിന്റെ പ്രായ പരിധി 16 വയസിൽ നിന്ന് 13...