‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മകളുടെ വിവാഹം ആകാശത്ത് നടത്താനൊരുങ്ങി ഇന്ത്യൻ പ്രവാസി വ്യവസായി. യുഎഇയിലെ ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലിയാണ് മകള്‍ വിധി പോപ്ലിയുടെ വിവാഹം സ്വകാര്യ വിമാനത്തില്‍ നടത്താനൊരുങ്ങുന്നത്. നവംബര്‍ 24 വെള്ളിയാഴ്ചയാണ് ആഘോഷ പരിപാടികള്‍.
ആഡംബര...
തൂവെള്ള വസ്ത്രത്തിൽ മാലാഖയേപ്പോലെ തിളങ്ങി അതിസുന്ദരിയായി ഷെയ്ഖ മഹ്റ, തന്റെ പ്രിയതമയെ ചേർത്തുനിർത്തി ഷെയ്ഖ് മന. ദുബൈ ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്റയുടെ വിവാഹ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മേയ്...
പ്രശസ്ത റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശിയായ ഡോ.എലിസബത്ത് ഷാജി മഠത്തിലാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വൈകുന്നേരം നടന്ന വിവാഹറിസപ്ഷനിൽ...
ലോക ശ്രദ്ധനേടി ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ്റേയും സൗദി പൗരയായ റജ്വ അൽ സെയ്ഫിൻ്റേയും വിവാഹം. വ്യാഴാഴ്ച ജോർദാനിലെ അമ്മാനിൽ സഹ്റാൻ കൊട്ടാരത്തിലായിരുന്നു രാജകീയ വിവാഹ ചടങ്ങുകൾ നടന്നത്.. ആഡംബര...
യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി അൽ ദഫ്രയിലാണ് സമൂഹ വിവാഹം നടന്നത്. 188 എമിറാത്തി ദമ്പതികൾ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ആഡംബരങ്ങൾ ഒഴിവാക്കിയുളള മാതൃകാ വിവാഹമെന്ന നിലയില്‍ യുഎഇ ഭരാണാധികാരികളും വിവാഹ...