‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെത്തി നടൻ മോഹൻലാൽ. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിലാണ് മേപ്പാടിയിൽ എത്തിയത്. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്.
കോഴിക്കോട് നിന്ന് റോഡ്...
ഉരുൾപ്പൊട്ടലിനേത്തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ സിനിമാ താരങ്ങൾ. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നടൻ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും കൈമാറി. അതോടൊപ്പം തമിഴ്...
കേരളത്തിലെ ദുരന്തഭൂമിയായി മാറി വയനാട്. ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിലെ മരണസംഖ്യ 277 ആയി ഉയർന്നു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അതേസമയം, മരണസംഖ്യ...
വയനാട് ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ഇന്ത്യയ്ക്കും ദുരന്തബാധിതർക്കും അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ. ദുരന്തത്തിൽ അങ്ങേയറ്റം സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ...
ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ ബെയ്ലി പാലം നിർമ്മിക്കാനൊരുങ്ങി സൈന്യം. ബെയ്ലി പാലം നിർമ്മാണത്തിനുള്ള സാമഗ്രികളും ഉപകരണങ്ങളുമായി സൈന്യം ഡൽഹിയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തി. തുടർന്ന് 17 ട്രക്കുകളിൽ...
വയനാട്ടിൽ നിന്നുള്ള വനിത ക്രിക്കറ്റർമാരായ മിന്നു മണിക്കും സജനയ്ക്കും ശേഷം ലോകശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് മൂന്ന് സഹോദരിമാർ. ഇവർ എത്തുന്നത് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനല്ല, നേരെ മറിച്ച് യുഎഇയുടെ കരുത്ത് ലോകത്തെ അറിയിക്കാനാണ്...