‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തെലുങ്ക് സൂപ്പർ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് താരം സംഭാവന നൽകിയത്.
കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ...
ഉരുളെടുത്ത വയനാടിന്റെ വേദന ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. ജീവനും ഉറ്റവരും ഉടയവരും കിടപ്പാടവും നഷ്ടപ്പെട്ട വിരവധി പേരാണ് തീരാവേദനയായി നമ്മുടെ കൺമുന്നിലുള്ളത്. സ്വപ്നങ്ങളും സർവ്വതും നഷ്ടപ്പെട്ടവരുടെ കഥകൾ മനസിനെ പിടിച്ചുലയ്ക്കുമ്പോൾ ഒരിറ്റ് ആശ്വാസം നൽകുന്ന...
വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി നൽകുമെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നൽകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ തുക നൽകുമെന്നും താരം വ്യക്തമാക്കി....
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ കാരണം ക്വാറികളും അനധികൃത നിർമ്മാണവുമാണെന്ന് തുറന്നുപറഞ്ഞ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ക്വാറികളുടെ പ്രവർത്തനവും...
ദുരന്തഭൂമിയായ മുണ്ടക്കൈയിലും ചൂരൽ മലയിലും രക്ഷാപ്രവർത്തനം 5-ാം ദിവസത്തിലേയ്ക്ക് കടന്നു. പ്രദേശങ്ങളിൽ മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറ് മേഖലകളിലാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നത്. സൈന്യം, എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ,...
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഗാധമായ അനുശോചനവും...