‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Wayanadu landslide

spot_imgspot_img

ജീവിതത്തിൽ പുതിയ തുടക്കം; സർക്കാർ ജോലിയിൽ പ്രവേശിച്ച് ശ്രുതി

ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും പിന്നീട് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങായി ഇനി സർക്കാർ ജോലി. വയനാട് കലക്‌ടറേറ്റിൽ എത്തിയാണ് ശ്രുതി റവന്യൂ വകുപ്പിൽ ക്ലാർക്കായി...

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെയും തുടർന്ന് നടന്ന വാഹനാപകടത്തിൽ ഭാവിവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങാകാൻ കേരള സർക്കാർ. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ വെച്ചാണ് മുഖ്യമന്ത്രി...

‘ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്’; ജെൻസന്റെ വിയോഗത്തിൽ ദു:ഖത്തോടെ മമ്മൂട്ടി

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ വിയോഗത്തിൽ ദു:ഖം പങ്കുവെച്ച് നടൻ മമ്മൂട്ടി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണെന്നും ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും സഹനത്തിന് ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി...

ഒടുവിൽ ശ്രുതിയെ തനിച്ചാക്കി ജെൻസനും വിടവാങ്ങി; ഇതുകൂടി താങ്ങാനുള്ള കരുത്ത് ശ്രുതിക്ക് നല്കണേ..

വീണ്ടും ജീവിതത്തിന് മുന്നിൽ ഒറ്റപ്പെട്ട് ശ്രുതി. ഏക കൈത്താങ്ങായിരുന്ന ജെൻസണും വിടവാങ്ങി. വയനാട് ഉരുൾപൊട്ടലിൽ നിന്നും കുടുംബത്തിലെ 9 പേരെയാണ് ശ്രുതിയ്ക്ക് നഷ്‌ടപ്പെട്ടത്. പിന്നീട്, ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു താങ്ങായി നിന്നത്...

പ്രിയപ്പെട്ടവരുടെ വേർപാടിന്റെ നോവുണങ്ങും മുന്‍പ് ശ്രുതിയെ തേടി മറ്റൊരു ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുത വരന് ഗുരുതര പരിക്ക്

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്....

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം, അം​ഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപ

വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 70...