‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉപതെരഞ്ഞെുപ്പിൽ വിജയിച്ചാല്‍ പാര്‍ലമെൻ്റില്‍ വയനാടിൻ്റെ ശബ്ദമായി നിലകൊള്ളുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിലെ ജനങ്ങളുടെ സ്‌നേഹം അനുഭവിച്ച് അറിയുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക...
വയനാട് മുണ്ടക്കൈ മണ്ണിടിച്ചിലിൽ ദുരിതബാധിതരായവർക്ക് സഹായഹസ്തവുമായി ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് യുഎഇ ചെയർമാൻ ഡോ. കെ. പി. ഹുസൈൻ രംഗത്ത്. ഹെല്പിങ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ദുരന്തബാധിതർക്ക് 20 വീടുകൾ...
യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA)പെക്സ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക്'ധനസഹായം കൈമാറി."വയനാടിനായി കൈകോർക്കാം" എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
അസോസിയേഷൻ...
വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലും തുടർന്നുണ്ടായ വിപത്തുകളും കേരളീയർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ വയനാട്ടിൽ നല്ലൊരു ആശുപത്രി നിർമ്മിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൂടിയായ സംവിധായകനും നടനുമായ...
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ 11.10-ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ്...
വയനാട്ടിൽ പലയിടത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോട് ചേർന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞത്. ഈ സാഹചര്യത്തിൽ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു...