‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏകദേശം 370 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തിന് സമീപമുളള ജലകണങ്ങളുടെ ചിത്രം പകർത്തി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. PDS 70 എന്ന് പേരിട്ടിരിക്കുന്ന ജലബാഷ്പത്തിന് സമീപമുളള ഗ്രഹവ്യവസ്ഥ ജീവനെ പിന്തുണച്ചേക്കാമെന്നാണ് സൂചനകൾ....
ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ റേഡിയോ ആക്ടീവതയുള്ള ടൺ കണക്കിന് വെളളം കടലിലേക്ക് ഒഴുക്കിവിടാനുളള നീക്കത്തിൽ ആശങ്ക തുടരുന്നു. റേഡിയോ ആക്ടീവതയുള്ള 13 ലക്ഷം ടൺ വെള്ളമാണ് തുറന്നുവിടുന്നത്.ഏകദേശം 500 ഒളിമ്പിക് സ്വിമ്മിംഗ്...
തിരുവില്വാമലയിലെ ഒരു വീട്ടിൽ പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം കണ്ടെത്തി. ചേലക്കര തിരുവില്വാമല കുത്താമ്പുളിയിലാണ് പാചകത്തിനായി നിറച്ച ഗ്യാസ് സിലിണ്ടറിനുള്ളിൽ വെള്ളം നിറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തിരുവില്വാമല കുത്താമ്പുള്ളി വലീയവീട്ടിൽ ലക്ഷ്മിയുടെ വീട്ടിലാണ്...
ഏറെ കൗതുകവും അതിലേറെ അത്ഭുതവും സൃഷ്ടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് തനിക്ക് അനുഭവിക്കാൻ കഴിഞ്ഞ വിവിധ കാര്യങ്ങളിൽ എറ്റവും രസകരമായ അനുഭവമാണ് നെയാദി വീഡിയോയിലൂടെ...
ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനും പൊതു നയം പുറത്തിറക്കി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി). 2016 ലെ നിയമം നമ്പർ (5) അടിസ്ഥാനമാക്കിയാണ് പദ്ധതി.ജലദൗർലഭ്യ സൂചികയിലെ ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് അബുദാബി.
ഭൂഗർഭജല സ്രോതസ്സുകളെക്കുറിച്ചുള്ള...
അബുദാബി യാസ് ബേ, യാസ് മറീന, അൽ ബന്ദർ ബീച്ച് മേഖലകൾക്കിടയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു. അബുദാബി മാരിടൈം, എഡി പോർട്ട്സ് ഗ്രൂപ്പ്, മിറൽ അസറ്റ് മാനേജ്മെന്റ് എന്നിവര്‍ സംയുക്തമായാണ്...