Tag: water

spot_imgspot_img

യുഎഇയിൽ 9 പുതിയ അണക്കെട്ടുകൾക്ക് അംഗീകാരം

യുഎഇ ജലസുരക്ഷാ തന്ത്രം 2036ന്‍റെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സംരംഭങ്ങള്‍ക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകാരം...

വായുവിൽ നിന്ന് കുടിവെള്ളം; ഡെലിവറി ജീവനക്കാർക്കായി ദുബായുടെ പദ്ധതി

ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന എയർ ടു വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. പ്രതിദിനം 100 ലിറ്റർ...

കുപ്പിവെള്ളത്തിൻ്റെ വിൽപ്പനയിൽ വർദ്ധന

റമദാൻ നോമ്പ് ആരംഭിച്ചതിന് ശേഷ് കുടിവെളളത്തിൻ്റെ വിൽപ്പനയിൽ 400 ശതമാനം വരെ വർദ്ധനവുണ്ടായതായി യുഎഇയിലെ കുടിവെളള കമ്പനികൾ പറയുന്നു. സമൂഹ നോമ്പുതുറകളിലും ഇഫ്താർ കിറ്റുകളിലും കുടിവെള്ളം ആവശ്യ ഘടകമായതോടെയാണ് വർദ്ധനവ്. സാധാരണ കുപ്പിവെള്ളത്തിന്...

കുടിവെള്ളം കിട്ടാക്കനി; വാഹനം കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും വിലക്ക്, പിടിവീണാൽ 5,000 രൂപ പിഴയും

വരൾച്ചയുടെ മാസങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിത്തുടങ്ങി. പല സ്ഥലങ്ങളിലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിനായി പുതിയ നിബന്ധനയിറക്കിയിരിക്കുകയാണ് കർണാടക സർക്കാർ. വാഹനം കഴുകുന്നതും ചെടികൾക്ക്...

റസ്റ്ററൻ്റുകളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് കുവൈത്ത്

കുവൈത്തിലെ റസ്റ്ററൻ്റുകൾ, കഫെകൾ തുടങ്ങി ഭക്ഷണ ശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് നിർദ്ദേശം. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ്...

മെന പ്രദേശത്ത് ജലലഭ്യത കുറയുന്നതായി പഠനം; 2050ഓടെ ജലക്ഷാമം രൂക്ഷമാകുമെന്ന് ഡബ്ല്യുആർഐ

2050ഓടെ എല്ലാ മെനാ രാജ്യങ്ങളും കടുത്ത ജലക്ഷാമം അനുഭവിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ. വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക മേഖലകൾ ജലസമ്മർദ്ദമുള്ള പ്രദേശങ്ങളുടെ ആഗോള റാങ്കിംഗിൽ...