‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ ചൂട് കൂടും. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ചിലപ്പോൾ 2000...
നിങ്ങൾക്ക് പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക! ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സിആർഎ). പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ...
യുഎഇയിൽ വേനൽക്കാലം എത്തിയതോടെ രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ചൂടിന് പുറമേ, 'അൽ സയുറ' എന്നറിയപ്പെടുന്ന അപകടകരമായ ഒഴുക്കുകളെക്കുറിച്ച് ബീച്ച് യാത്രക്കാർ ബോധവാന്മാരായിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്....
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിച്ചാൽ അക്കൗണ്ട് കാലിയാവും, സൂക്ഷിച്ചോളു. മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ...
ഗൾഫ് രാജ്യങ്ങളെ വിടാതെ പിന്തുടർന്ന് മഴ. ഒമാനിലെ എട്ട് ഗവർണറേറ്റുകളിൽ ഇന്ന് അർധരാത്രി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബുറൈമി, സൗത്ത് ബാത്തിന, നോർത്ത് ബാത്തിന, ദാഹിറ, ദാഖിലിയ,...