‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: visit

spot_imgspot_img

‘എൻ്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം’; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ഷാജി കൈലാസും ആനിയും

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയായ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും. നിർമ്മാതാവ് ആൽവിൻ ആൻ്റണിയും ഷാജി കൈലാസിനൊപ്പം ഉണ്ടായിരുന്നു. പ്രീയപ്പെട്ട പൊന്നു അമ്മക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ...

ലൂബ ഷീൽഡ് ഒരിക്കൽ കൂടി കേരളം കാണാനെത്തി

എൻ്റെ കേരളം എത്ര സുന്ദരം.. ഒറ്റ പരസ്യ വാചകം കൊണ്ട് കേരളത്തിൻ്റെ സംസ്കാരത്തേയും മനോഹാരിതയേയും ആഗോളതലത്തിലെത്തിച്ച ഫ്രഞ്ച് വനിത ഒരിക്കൽ കൂടി കേരളത്തിലേക്കെത്തി.14 വർഷം മുമ്പ് സ്വദേശത്തേക്ക് തിരിച്ചുപോയശേഷം ഇതാദ്യമായാണ് ലൂബ കേരളത്തിലേക്ക്...

ലിവ ഡേറ്റ് ഫെസ്റ്റിവലിലും ആർട്ട് എക്സിബിഷനിലും പര്യടനം നടത്തി ശൈഖ് നഹ്യാൻ

യുഎഇ അൽ ദഫ്രയിൽ നടക്കുന്ന ലിവ ഡേറ്റ് ഫെസ്റ്റിവലിൻ്റേയും ലേലത്തിൻ്റേയും രണ്ടാം പതിപ്പിൽ സന്ദർശിച്ച് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ്...

‘ഫിലിം മേക്കിങിനെ ആസ്വദിക്കാൻ പഠിപ്പിച്ചത് സിദ്ദിഖ്’; സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച് സൂര്യ

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയ അദ്ദേഹം വളരെനേരം കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. സൂര്യയ്ക്കൊപ്പം നിർമ്മാതാവ് രാജശേഖറും എത്തിയിരുന്നു. 'ഫിലിം...

ബാൽക്കണി അപകടങ്ങൾ ഒഴിവാക്കണം; ഷാർജയിലെ ഉദ്യോഗസ്ഥർ വീടുകളിലേക്ക്

ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും കുട്ടികൾ താഴെ വീഴുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഷാർജ ഉദ്യോഗസ്ഥർ റെസിഡൻഷ്യൽ കെട്ടിടങ്ങൾ സന്ദർശിക്കുന്നു. അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനു മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും പ്രായോഗിക മാർഗനിർദേശം...

യുഎഇ പ്രസിഡൻ്റിനും ടോഗ് കമ്പനിയുടെ ഇലക്ട്രിക കാർ സമ്മാനിച്ച് എർദോഗൻ

തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒരു തുർക്കി നിർമ്മിത ഇലക്ട്രിക് കാർ സമ്മാനിച്ചു. എർദോഗൻ്റേ യുഎഇ സന്ദർശനത്തിൻ്റെ ഭാഗമായാണ് ടോഗ്...