‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത വിസാ അപേക്ഷകൾ നിരസിക്കപ്പെടുന്നതായാണ് റിപ്പോർട്ട്.
വിസിറ്റ് വിസയിൽ വരുന്നവർക്ക്...
വിസിറ്റിങ് വിസയിൽ യുഎഇയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ. എങ്കിൽ ഇനി യാത്രയ്ക്ക് മുമ്പ് കയ്യിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ. വിസ, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് അഥവാ താമസ വിവരങ്ങൾ,...
രാജ്യത്തിന് പുറത്തുപോകാതെ സന്ദർശക വിസ ഓൺലൈനിൽ പുതുക്കാൻ അവസരമൊരുക്കി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദർശന വിസകളാണ് ഇത്തരത്തിൽ പുതുക്കാൻ അവസരമുള്ളത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകൾ...
സന്ദർശന വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കിത്തുടങ്ങി. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയിലും ഷാർജയിലും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വീസ പുതുക്കാൻ കഴിയുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ...
യുഎഇയിൽ സന്ദർശക വിസ നിയമത്തിൽ മാറ്റം. ഇനി മുതൽ
സന്ദർശക വിസയുടെ സ്ഥിതി മാറ്റണമെങ്കിൽ രാജ്യത്തിന് പുറത്ത് പോകണം. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാക്കിയത്. കോവിഡ്...
ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി സന്ദര്‍ശകർക്ക് നിയന്ത്രണമേർപ്പെടുത്തി ഖത്തര്‍. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ വിവിധ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിപ്പ്. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഹയ്യ കാര്‍ഡ്...