‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ പിറക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കുഞ്ഞ് ജനിച്ച ദിവസം മുതലാണ്...
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഏകീകൃത വിനോദസഞ്ചാര വിസയായ ഷെങ്കൻ വിസക്ക് ദുബൈയിൽനിന്നുള്ള അപേക്ഷകരുടെ തിരക്കേറിയെന്ന് റിപ്പോർട്ട്. ജൂൺ അവസാനത്തോടെ വലിയ പെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും ഒരുമിച്ച് വരുന്ന പശ്ഛാത്തലത്തിലാണ് തിരക്കേറിയത്. ഇതോടെ അപേക്ഷകർക്ക്...
ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ ഗോൾഡൻ...
വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയമവുമായി സൗദി അറേബ്യ. ജൂൺ ഒന്നുമുതൽ സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യത തെളിയിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പുതിയ വീസയിൽ വരുന്ന...
വിദ്യാർത്ഥികൾക്കുള്ള വിസ നയത്തില്‍ വലിയ മാറ്റത്തിനൊരുങ്ങി യുകെ. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുന്നവർക്ക് ഡിപെൻഡന്റ് വിസ നിര്‍ത്തലാക്കും. ഇതോടൊപ്പം പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും....
സുഡാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുഡാനീസ് പ്രവാസികൾക്ക് യുഎഇ റെസിഡൻസി വിസ പിഴ ഇളവുകൾ പ്രഖ്യാപിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് അതോറിറ്റി ഈ തീരുമാനമെടുത്തത്.
വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം ലംഘിച്ചതിന്...