‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങൾ കാണാൻ എത്തുന്നവർക്കു സൗദി അറേബ്യ സന്ദര്‍ശിക്കാനും അവസരം. മത്സരങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കിയവര്‍ക്ക് സൗജന്യവിസകൾ അനുവദിക്കും. ഹയ്യാ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ വിസ...
യുഎഇയിലെ വിസ പരിഷ്കരങ്ങൾ പ്രാബല്യത്തില്‍ എത്തിയതോടെ അപേക്ഷരകരുടെ എണ്ണം കൂടുന്നു. സന്ദര്‍ശകരേേയും വിഗദ്ദ്ധരേയും ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നെന്നാണ് ആദ്യ ദിനങ്ങളിലെ റിപ്പോര്‍ട്ട്. നിരവധിപ്പേരാണ് പുതിയ മാനദണ്ഡപ്രകാരമുളള വിസയക്കായി അപേക്ഷകൾ സമര്‍പ്പിക്കുന്നത്.
മാനദണ്ഡങ്ങളില്‍...
യുഎഇയില്‍ പരിഷ്കരിച്ച വിസ നിയമങ്ങൾ പ്രാബല്യത്തില്‍. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ എന്നിവയാണ് നടപ്പിലായത്. സന്ദര്‍ശകര്‍ക്കും വ്യവസായികൾക്കും തൊഴില്‍ വിദഗ്ദ്ധര്‍ക്കും അനുകൂലമായ...
ഇന്ത്യയടക്കം 160 രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികൾക്കും ഗവേഷകര്‍ക്കും അവസരമൊരുക്കി സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ വിസാനയം. ദീര്‍ഘകാല വിദ്യാഭ്യാസ വിസകളും ഹ്രസ്വകാല വിദ്യാഭ്യാസ വിസകളും അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിതല കൗണ്‍സില്‍ അനുമതി...
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നിയമം കര്‍ശനമാക്കി യുഎഇ. വിസ കാലാവധി കഴിഞ്ഞവരും , മതിയായ യാത്രാരേഖകൾ ഇല്ലാതെ രാജ്യത്തെത്തിയവരേയും നാടുകടത്തും. വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍ക്കും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയമം ബാധകമാണ്.
ഒക്ടോബര്‍ മൂന്ന്...
വിനോദസഞ്ചാരത്തിനായാ സൗദിയില്‍ എത്തുന്നവരും സന്ദര്‍ശക വിസക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി അധികൃതര്‍. സന്ദര്‍ശക വിസ ചട്ടങ്ങൾ അനുസരിച്ച് ഏഴ് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം.
വിസ ഉടമകൾ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്നും...