‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫുട്ബോൾ ലോകകപ്പ് ആവേശം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നീങ്ങവേ ആരാധകര്‍ക്ക് ഖത്തറിലെത്താന്‍ കൂടൂതല്‍ ഇളവുകൾ. ജിസിസി പൗരന്മാര്ക്കും താമസക്കാര്‍ക്കും ഖത്തറിലെത്താന്‍ ഹയാ കാര്‍ഡ് വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജിസിസി വിസയുളളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാണ്...
കുവൈത്തില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ഇളവ് അനുവദിച്ചു തുടങ്ങി. പ്രവാസികൾക്ക് മക്കളെ കുവൈത്തിലേക്ക് കൊണ്ടുലവരാന് അനുമതി . ഇതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.
ആദ്യഘട്ടത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരാനാണ് അനുമതി നല്‍കുന്നത്. പ്രതിമാസം 500...
സൗദി വിസിറ്റിഗ് വിസ നയങ്ങളില്‍ മാറ്റം. സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി 90 ദിവസമാക്കി നിജപ്പെടുത്തി. രാജാവ് കിംഗ് സൽമാന്റെ നേതൃത്വത്തിൽ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ തരം സിംഗിൾ...
ഗോൾഡൻ വീസ കൈവശമുളളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നടപടികൾ ലളിതമാക്കി ദുബായ്. ദുബായ് എമിറേറ്റിലാണ് താമസം എന്നതിന്റേയൊ ദുബായില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു എന്നതിന്റേയൊ രേഖകൾ ഹാജരാക്കിയാല്‍ ലളിതമായ നടനടികളിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാം.
നാട്ടിലെ കാലാവധിയുളള...
യുഎഇയിൽ പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതായി അധികൃതർ. വിസയ്ക്ക് അപേക്ഷിക്കുന്നവർ രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പരിധിയിലായിരിക്കണമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്പും കസ്റ്റംസ് ആൻഡ് പോർട്ട്...