‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 10 വർഷത്തെ ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷാ ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. അപേക്ഷാ...
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി യുഎഇ സന്ദർശക വീസ എടുക്കാാന്‍ ഒണ്‍ലൈന്‍ സൗകര്യം. ഇടനിലക്കാരില്ലാതെ UAEICP സ്മാർട്ട് ആപ് വഴിയാണ് സൗകര്യം ലഭ്യമാകുക. വിസക്ക് പുറമെ നിരവധി ഓണ്‍ലൈന്‍ സേവനങ്ങൾക്കും ആപ്പ് ഉപയോഗപ്പെടുത്താമെന്ന് യുഎഇ...
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം എല്ലാ ദിവസവും ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതിനായി കോണ്‍സുലേറ്റിന്‍റെ പരിധിയിലുളള ദുബായി ബിഎല്‍എസ് കേന്ദ്രങ്ങളും ഷാര്‍ജയിലെ ഒരു കേന്ദ്രവും ഞായറാഴ്ചയും പ്രവര്‍ത്തിക്കും. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകളിൽ...
യുഎഇയിൽ എമിറേറ്റ്‌സ് ഐഡിയും എല്ലാത്തരം വിസകളും നൽകുന്നതിനുള്ള ഫീസ് വർധിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെന്റർ ഏജന്റുമാർ. എല്ലാ െഎസിപി സേവനങ്ങൾക്കും നിരക്കുവര്‍ദ്ധന ബാധകമാണെന്നും ഏജന്‍സികൾ പറയുന്നു. അബുദാബി ഷാര്‍ജ എമിറേറ്റുകളില്‍ പുതിയ...
ദുബായിലെ താമസക്കാർക്ക് വിസ അപേക്ഷകൾ പൂർത്തിയാക്കാൻ വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ഉപയോഗിക്കാമെന്ന് പ്രഖ്യാപനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് പുതിയ സേവനം വാഗ്ദാനം ചെയ്തത്. റെസിഡൻസി, ഗോൾഡൻ, ഗ്രീൻ...
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസ കൂടുതല്‍ വ്യപകമാക്കാനുള്ള നീക്കവുമായി ദുബായ് ടൂറിസം വകുപ്പ്. ഒക്ടോബര്‍ മുതല്‍ യുഎഇ നടപ്പിലാക്കിയ വിസ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് നടപടി. നേരത്തേ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ്...