‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Viral video

spot_imgspot_img

‘അയ്യോ.. ആരെങ്കിലും രക്ഷിക്കണേ..’; ഒഴുക്കിൽപ്പെട്ട കാട്ടാനയുടെ സാഹസിക രക്ഷപെടൽ, വൈറൽ വീഡിയോ

കാലവർഷമെത്തിയതോടെ മഴ തകർത്തു പെയ്യുകയാണ്. റെഡ് അലർട്ടും ഓറഞ്ച് അലർട്ടുമൊക്കെയായി എവിടെ നോക്കിയാലും മഴമേളം തന്നെയാണ്. ഇതോടെ നിരവധി ദുരന്ത വാർത്തകളുമെത്തുന്നുണ്ട്. അവയ്ക്കൊപ്പം ആദ്യം ദു:ഖം തോന്നുമെങ്കിലും പിന്നീട് ആശ്വാസമാകുന്ന ഒരു വീഡിയോ...

‘പോകാണ് ഞങ്ങൾ പോകാണ്.. കോളേജ് വിട്ടിട്ട് പോകാണ്’; വൈറലായി വിദ്യാർത്ഥികളുടെ പാട്ട്

ദിവസേന നിരവധി റീൽ വീഡിയോകളാണ് നമ്മുടെ കൺമുന്നിലൂടെ കടന്നുപോകുന്നത്. അവയിൽ പലതും ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുമ്പോൾ ചിലത് വൈറലാകാറുമുണ്ട്. മറ്റുള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്ഥമായ റീലുകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ഇന്നത്തെ...

‘ഐ ആം അനന്തപത്മനാഭൻ, എനിക്ക് എസ്.ഐ സാറിന്റെ മുന്നിൽ പാടണം’; ആ​ഗ്രഹം സാധിച്ചുനൽകി പൊലീസ്, വൈറലായി വീഡിയോ

വിവിധ തരം കഴിവുകളുള്ള നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. പലർക്കും മികവ് തെളിയിക്കാൻ ഒരു വേദി ലഭിക്കാത്തതിനാൽ അവ പുറം ലോകം അറിയാറുമില്ല. അത്തരത്തിൽ ആരാലും അറിയപ്പെടാതിരുന്ന അനന്തപത്മനാഭൻ എന്ന പാട്ടുകാരനാണ് ഇപ്പോൾ...

‘പാഴ്സൽ സ്റ്റിക്കറിൽ പാമ്പ് ഒട്ടില്ല, അന്വേഷണം നടത്തണം‘; വൈറൽ വീഡിയോയെക്കുറിച്ച് വാവ സുരേഷ്

ആമസോണിൽ ​ഗെയിമിങ്ങിനായുള്ള എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് പാർസൽ ബോക്സിൽ നിന്നും മൂർഖൻ പാമ്പിനെ ലഭിച്ചെന്ന വാർത്തയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ചില സത്യാവസ്ഥകളും തന്റെ...

നിതാരയെ കൊഞ്ചിച്ച് ടൊവിനോ; അരികിൽ നിന്ന് നിർദേശങ്ങൾ നൽകി പേളി, വൈറലായി വീഡിയോ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. സ്വാഭാവിക അഭിനയംകൊണ്ട് മലയാളം സിനിമാ ഇന്റസ്ട്രിയെ തന്റെ കൈപ്പിടിയിലൊതുക്കിയ ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നടികർ'. നടികർ സിനിമയുമായി...

തുമ്പിക്കയ്യിൽ തലോടി ആനയെ മയക്കാൻ ശ്രമിച്ചു, എന്നാൽ ആനയുടെ അടിയേറ്റ് മയങ്ങിവീണത് യുവാവ്; വൈറലായി വീഡിയോ

മനുഷ്യന് കൈക്കൂലി കൊടുത്ത് മയക്കുന്നതുപോടെ ആനയെ പാട്ടിലാക്കാൻ കുറച്ച് ഇലകളുമായി പോയതാണ് ഒരു യുവാവ്. എന്നാൽ ആനയുടെ അടിയിൽ യാഥാർത്ഥത്തിൽ മയങ്ങിവീണത് യുവാവ് തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയേക്കുറിച്ചാണ് ഈ പറയുന്നത്....