‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദളപതി വിജയ് കേരളത്തിലേയ്ക്ക് വരുന്നു. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ 'ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) എന്ന...
പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതിഷേധവും വ്യാപകമാകുകയാണ്. ഇപ്പോൾ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് ആണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്....
നടൻ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്...
തമിഴകത്തെയും വിജയ് ആരാധകരുടെയും ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ്. കേരളത്തിൽ സിനിമാ മേഖലയിലുള്ളവർ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് ചുരുക്കമാണെങ്കിലും തമിഴകത്ത് ഇതൊരു പുതുമയല്ല. കരണാനിധി, എം.ജി.ആർ, ജയലളിത അങ്ങനെ...
തമിഴകത്തെയും വിജയ് ആരാധകരുടെയും ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ്. കേരളത്തിൽ സിനിമാ മേഖലയിലുള്ളവർ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് ചുരുക്കമാണെങ്കിലും തമിഴകത്ത് ഇതൊരു പുതുമയല്ല. കരണാനിധി, എം.ജി.ആർ, ജയലളിത അങ്ങനെ...
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രഖ്യാപനം നടത്താനൊരുങ്ങി നടൻ വിജയ്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം...