‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളം സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നവ്യ നായർ. കലോത്സവ വേദിയിൽ നിന്നും അഭിനയരംഗത്തേയ്ക്കെത്തിയ താരത്തിന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതുമായിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ നേരിട്ട ഒരു ദുരനുഭവം അരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. കുടുംബത്തിൽ...
സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ട്രെന്റിങ്ങായി മുന്നേറുന്നതാണ് സിനിമാ താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോകൾ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കമന്റ് ചെയ്താൽ മാത്രമേ പഠിക്കൂ എന്ന വിധത്തിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾക്ക് പല താരങ്ങളും മറുപടിയും...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ബാലയും എലിസബത്തും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതലുള്ള എല്ലാ വാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുമായി പങ്കിടാറുമുണ്ട്. ഇതിനിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ പ്രണയദിനത്തിൽ...
ഡീപ്ഫെയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഒരു ഗെയിമിങ് ആപ്പിന്റെ പേരിലാണ് സച്ചിൻ്റെ ഡീപ്ഫെയ്ക് വീഡിയോ പ്രചരിക്കുന്നത്. തൻ്റേതായി പ്രചരിക്കുന്ന ഡീപ്ഫെയ്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സച്ചിൻ, രൂക്ഷമായി സംഭവത്തിനെതിരെ പ്രതികരിക്കുകയും...
വിമാനം വൈകുമെന്ന് അറിയിപ്പ് നൽകിയ പൈലറ്റിനെ മർദ്ദിച്ച് യാത്രക്കാരൻ. ഞായറാഴ്‌ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകാനെത്തിയ പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിൻ്റെ...
സ്ത്രീധനവും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മരണങ്ങളും മറ്റു സംഘർഷങ്ങളും കേരളത്തിൽ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിനു കാരണക്കാരായവർക്കെതിരെ ട്രോള്‍ വിഡിയോയിലൂടെ പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. രണ്ട് വര്‍ഷം മുന്‍പ് സ്ത്രീധന...