‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളിയല്ലെങ്കിലും മലയാളി പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച താരമാണ് ബാല. ഫാദേഴ്സ് ഡേയ്ക്ക് ബാല തന്റെ മകൾ അവന്തികയ്ക്കൊപ്പമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഇപ്പോൾ ആ പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമന്റാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ...
മരുഭൂമിയിലെ കടുത്ത യാതനകൾ അനുഭവിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന ആടുജീവിതത്തിലെ നജീബിനെ മറക്കാൻ ആർക്കാണ് സാധിക്കുക. ആടുജീവിതം എന്ന സിനിമ റിലീസായതോടെ ലോകം മുഴുവൻ നജീബ് അറിയപ്പെടുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി മേക്കപ്പിലൂടെ...
എൺപതുകളിലും തൊണ്ണൂറുകളിലും സുന്ദരിമാരുടെ മനസ് കവർന്ന നടനായിരുന്നു റഹ്‌മാൻ. ചോക്ലേറ്റ് ഹീറോ ആയിരുന്ന റഹ്മാൻ ഇല്ലാതെ ഒരു കാലത്ത് മലയാളത്തിൽ പ്രണയ സിനിമകൾ ഇല്ലായിരുന്നു എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. കാലമിത്ര കഴിഞ്ഞിട്ടും...
ആരോഗ്യം നിലനിർത്താനും രോഗങ്ങളിൽ നിന്നും രക്ഷനേടാനുമുള്ള ഉത്തമ മാർഗമാണ് വ്യായാമം. വ്യായാമത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും വർക്ക്ഔട്ട് വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ...
ഐപിഎൽ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് പുറത്തിറക്കിയ വീഡിയോ വൈറലാവുന്നു. ഒരു സോഫയുടെ ഇരുവശത്തും ഇരിക്കുന്ന ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും മുൻ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് വീഡിയോയിൽ ചർച്ചാവിഷയമാകുന്നത്.
ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന്...
സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ട്രെന്റിങ്ങായി മുന്നേറുന്നതാണ് സിനിമാ താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോകൾ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കമന്റ് ചെയ്താൽ മാത്രമേ പഠിക്കൂ, കഴിക്കൂ എന്ന വിധത്തിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾക്ക് പല താരങ്ങളും...