‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ...
അൽ കൽബ ഹോസ്പിറ്റൽ കേന്ദ്രത്തിന് ഏറ്റവും മോശം റേറ്റിംഗ് ലഭിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൻ്റെ ഡയറക്ടറെ മാറ്റാൻ യുഎഇ വൈസ് പ്രസിഡന്റ് ഉത്തരവിട്ടു. ഏറ്റവും മോശം സർക്കാർ സേവനങ്ങളിലൊന്നാണ് എന്നാണ് കണ്ടെത്തിയത്.
എമിറേറ്റ്സ് ഹെൽത്ത് ഫൗണ്ടേഷൻ...
ഒരുനാടിൻ്റെ പ്രതീക്ഷകളെ ലോകത്തിൻ്റെ നെറുകയിലേക്ക് നയിച്ച ഭരണാധികാരികളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന പേരാണ് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിൻ്റേത്. കുടിവെള്ളം പോലും കിട്ടാക്കനിയായിരുന്ന...
രാജ്യത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനുളള നീക്കവുമായി യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്. 2031-ഓടെ 40 ദശലക്ഷം ഹോട്ടൽ അതിഥികളെ ആകർഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഭരണാധികാരി. മുപ്പതാമത്...
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേറ്റെടുക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
രാജസ്ഥാനിലെ ജൂൺ ജനു സ്വദേശിയായ...
പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയിൽ നിന്ന് മാർഗരറ്റ് ആൽവയും എൻ ഡി എയിൽ നിന്ന് ജഗദീപ് ധന്‍കറും മത്സരിക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും 788 അംഗങ്ങളാണ് വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ടവർക്കും വോട്ട്...