‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: vehicle

spot_imgspot_img

സൗദിയിൽ വാഹനങ്ങളിലെ സാങ്കേതിക പരിശോധന, മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിർബന്ധം

സൗദിയിൽ വാഹനങ്ങളിലെ സാങ്കേതിക പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് നിർബന്ധമാക്കി. ഏതു വാഹന പരിശോധനാ കേന്ദ്രത്തിലേക്കും പോകുന്നതിനു മുമ്പായി ഇ-പ്ലാറ്റ്‌ഫോമായ http://vi.vsafety.sa/ വഴി അപ്പോയിന്റ്‌മെന്റ് എടുക്കണം. മുഴുവന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ഔദ്യോഗിക...

അപകടത്തിൽപെടുന്ന വാഹനങ്ങൾ ഉടനടി നീക്കം ചെയ്യണമെന്ന് അബുദാബി പൊലീസ്

നിസ്സാര കൂട്ടിയിടികളൊ, ചെറിയ അപകടങ്ങളിലോ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസിൻ്റെ ഉത്തരവ്. റോഡ് അപകടത്തിന് ഉത്തരവാദികളായവർക്കും ഇരകൾക്കും തീരുമാനം ബാധമെന്ന് പൊലീസ് അറിയിച്ചു. ഓട്ടത്തിനിടെ...

റാസൽഖൈമയിലെ വാഹനങ്ങളിൽ ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി

റാസൽഖൈമയിലെ വാഹനങ്ങളിൽ ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി. എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണമായ ഫയർ എക്സിങ്ങുഷർ നിർബന്ധമായും ഘടിപ്പിക്കണമെന്ന് റാസൽഖൈമ പൊലീസാണ് നിർദേശിച്ചത്. താപനില വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ തീ പിടിക്കുന്നത് കൂടുന്ന സാഹചര്യത്തിലാണ്...

വാഹനങ്ങളിലൂടെയുള്ള ശബ്ദ മലിനീകരണം; മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ

വാഹനങ്ങളിലൂടെയുള്ള ശബ്ദ മലിനീകരണത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് ഖത്തർ. രാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ...

കൂടുതൽ വാഹനപരിശോധനാ കേന്ദ്രങ്ങൾക്ക് അനുമതി നൽകി സൌദി

സൗദി അറേബ്യയിൽ ഫഹ്‌സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയായി ഉയർത്താൻ ലക്ഷ്യമിട്ട് സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ. ഇതിനായി സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചു....

വാഹന രജിസ്ട്രേഷൻ നിയമം ശക്തമാക്കി റാസൽ ഖൈമ

2019 ജനുവരി ഒന്നിന് മുമ്പ് ലൈസൻസ് പ്ളേറ്റുകളുടെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് റാസൽ ഖൈമ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ്. കാലഹരണപ്പെട്ട ലൈസൻസുകൾ പൂർണമായും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം....