‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റാസൽഖൈമ പുതിയ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ച് പോലീസ്. കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം. പബ്ലിക് റിസോഴ്‌സ് അതോറിറ്റിയുടെ സഹകരണത്തോടെയും വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പിൻ്റെ മേൽനോട്ടത്തിലുമാണ് പദ്ധതി...
പ്രകൃതി സംരക്ഷണത്തിനായി പുതിയ നിർദേശവുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്നാണ് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ബീച്ച് പാർക്കുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും...
അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഈ സമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു....
സൗദിയിൽ വാഹനമോടിക്കുമ്പോൾ ഇനി അതീവ ജാഗ്രത പാലിക്കണം. അപകടകരമായ രീതിയിൽ അമിതവേഗതയിൽ മറ്റ് വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അമിതവേഗതയിൽ...
ക്യാമ്പിങ് മേഖലയിൽ അഭ്യാസപ്രകടനം നടത്തിയതിനേത്തുടർന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ റുവയ്യയിലെ കുടുംബ ക്യാമ്പിങ് പ്രദേശങ്ങളിൽ അപകടകരമായ വിധത്തിൽ പ്രകടനങ്ങൾ നടത്തിയ കാറും വിനോദ മോട്ടോർ ബൈക്കുമാണ് അധികൃതർ പിടിച്ചെടുത്തത്....
വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് പുതിയ അറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമേ വാഹനങ്ങളുടെ നിറം മാറ്റാൻ പാടുള്ളുവെന്നും ട്രാഫിക് വകുപ്പിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ...