‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പകർച്ച വ്യാധികൾ തടയാൻ ജിസിസി രാജ്യങ്ങളിലെ വാക്സിനേഷൻ ഫലപ്രദമെന്ന് ഗൾഫ് ഹെൽത്ത് കൗൺസിലിൻ്റെ കണക്കുകൾ. വാക്സിനേഷനുകൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും കൗൺസിൻ്റെ കണ്ടെത്തൽ. ഗൾഫ് വാക്സിനേഷൻ ദിനത്തോടനുബന്ധിച്ചാണ് ...
കുട്ടികളുടെ വാക്സിനേഷന് ഇ-സർട്ടിഫിക്കറ്റ് പുറത്തിറക്കി സൗദി ആരോഗ്യ മന്ത്രാലയം. പേപ്പർ സർട്ടിഫിക്കറ്റ് കാർഡിന് പകരമായാണ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് രീതി നടപ്പാക്കിയത്. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണ് നീക്കം.
പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ സുഗമമാക്കുകയും നിർണായക...
ഹജ്ജ് തീര്‍ത്ഥാടകര്‍ കോവിഡ് 19 വാക്സിനുകളുടെ എല്ലാ ഡോസുകളും പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം. കോവിഡ് വാക്സിന് പുറമെ സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനും എടുക്കണമെന് മന്ത്രാലയം സ്ഥിരീകരിച്ചു. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള...