‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: USA

spot_imgspot_img

ഓരോ നിമിഷവും ആസ്വാദനം; വാനമ്പാടിയെപ്പോലെ അമേരിക്കയിൽ ചുറ്റിനടന്ന് റിമി ടോമി, വൈറലായി ചിത്രങ്ങൾ

​ഗായിക റിമി ടോമിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ​ഗായിക, അവതാരിക, അഭിനേത്രി തുടങ്ങി തനിക്ക് യാതൊരു മേഖലയും അപരിചിതമല്ലെന്ന് തെളിയിച്ച താരമാണ് റിമി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകം ചുറ്റിക്കാണലാണ് റിമിയുടെ പ്രധാന ഹോബി....

‘കൃത്യമായ മുന്നറിയിപ്പ് നിരവധി ജീവനുകള്‍ രക്ഷിച്ചു’; കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ്

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അപകടത്തിന് തൊട്ടുമുൻപ് അപായ സന്ദേശം നൽകിയ കപ്പലിലെ ഇന്ത്യൻ ജീവനക്കാരെയാണ് ബൈഡൻ അഭിനന്ദിച്ചത്....

യുഎസിലെ ഏറ്റവും വലിയ ക്ഷേത്രം തുറന്നു, ലോകത്തിലെ രണ്ടാമത്തെ വലിപ്പമുള്ള ക്ഷേത്രമായി സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം

യുഎസിലെ ഏറ്റവും വലിയ ക്ഷേത്രം തുറന്നു. ന്യൂജഴ്സി റോബിൻസ്‌വില്ലിൽ ആണ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും വലിയ ക്ഷേത്രമാണിത്. മാത്രമല്ല, ലോകത്ത് വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്ഷേത്രവും...

ലോക കേരള സഭ സമ്മേളനം; മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമെന്ന് വി.ഡി.സതീശൻ

അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ സമ്മേളനത്തിന് വേണ്ടിയുള്ള പണപ്പിരിവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും ഒരു ലക്ഷം ഡോളർ കൊടുത്ത് കൂടെ ഇരിക്കാൻ...

ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക

അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അമേരിക്കയിൽ നടക്കുന്ന...

ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ : ആതിഥേയരായ ഖത്തർ പുറത്ത്

ഖത്തർ ലോകകപ്പിൽ വെയ്ല്‍സിനെ തോൽപിച്ച് ഇംഗ്ലണ്ടും ഇറാനെ വീഴ്ത്തി യുഎസ്എയും പ്രീ ക്വാര്‍ട്ടറിൽ. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിലംപരിശാക്കിയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഇറാനെ പ്രതിരോധിച്ച് ഒരു ഗോള്‍...