‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: us

spot_imgspot_img

യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് ഇന്ത്യ

യുഎസ് പുറത്തുവിട്ട മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ മനസിലാക്കാതെയുള്ള റിപ്പോർട്ടാണിതെന്നും കുറ്റപ്പെടുത്തൽ. പ്രത്യേക ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രസ്താവനകള്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി...

ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കാന്‍ നടപടിവേണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അംഗങ്ങളായ റഷീദ തയ്ബ് , ജുവാന്‍ വര്‍ഗാസ് എന്നിവര്‍...

ആരോഗ്യരംഗത്ത് അമേരിക്കന്‍ സഹകരണം; നീക്കങ്ങളുമായി യുഎഇ സംഘം യുഎസില്‍

ആരോഗ്യസുരക്ഷ രംഗത്ത് അമേരിക്കന്‍ സഹകരണം ഉറപ്പുവരുത്തി യുഎഇ. ഇതിന്റെ ഭാഗമായി യുഎഇ സംഘം വാഷിംഗ്ടണിലെ യുഎസ് ചേംമ്പര്‍ ഓഫ് കൊമേ‍ഴ്സും ലൈഫ് സയന്‍സ് കേന്ദ്രമായ ബോസ്റ്റണിലെ ബയോ മെഡിസിന്‍ ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചു. യുഎഇയുടെ...

തായ്‌വാനെതിരേ നിലപാടു കടുപ്പിച്ച് ചൈന; വേണ്ടിവന്നാല്‍ യുദ്ധമെന്ന് ഭീഷണി

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ തായ്‌വാന്‍ - ചൈന തര്‍ക്കവും ലോകത്തിന് തലവേദനയാകുന്നു. തായ്‌വാന്‍ സ്വാതന്ത്യം പ്രഖ്യാപിക്കുകയാണെങ്കില്‍ യുദ്ധത്തിനുപോലും തയ്യാറാകുമെന്ന പ്രകോപനവുമായി ചൈന രംഗത്തുവന്നു. സിംഗപ്പൂരില്‍ വെച്ച് നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ ചൈനീസ് പ്രതിരോധ...

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥം ഉയര്‍ത്തുന്നു

ജൂണ്‍ മൂന്നിന് പറന്നുയരുന്ന റഷ്യന്‍ കാര്‍ഗോ ബഹിരാകാശ പേടകമായ പ്രോഗ്രസ് MS-20 എത്തുന്നതിന് മുമ്പ് ഭ്രമണപഥം ഉയര്‍ത്താനുളള നീക്കവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭ്രമണപഥം ഏകദേശം 1.6 കിലോമീറ്റർ മുകളിലേക്ക്  ക്രമീകരിക്കാനാണ് തീരുമാനം....