‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: us

spot_imgspot_img

ഇന്ത്യ – പാക്, ചൈന ബന്ധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ്

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശത്രുത വർധിക്കുന്നതായും ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘര്‍ഷ സാധ്യത നിലനിൽക്കുന്നതായും യു.എസ് ഇൻ്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്. ഇന്ത്യ - ചൈന സംഘര്‍ഷ സാധ്യതയും ഇൻ്റലിജന്‍സ് തള്ളിക്കളയുന്നില്ല. മോദിയുടെ ഭരണത്തിൽ ഇന്ത്യ, പാകിസ്ഥാൻ്റെ...

ഭക്ഷ്യക്ഷാമത്തിനെതിരേ ഒരുമിച്ച് പോരാട്ടം; യുഎസും ഇന്ത്യയും പിന്തുണക്കുമെന്ന് യുഎഇ

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുളള പോരാട്ടത്തിലും ലോകത്തെ ഭക്ഷ്യ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും യുഎഇ നടത്തുന്ന ദൗത്യത്തിൻ്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യയും യുഎസും.അബുദാബിയിൽ നടന്ന അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ഫോർ ക്ലൈമറ്റ് (എഐഎം ഫോർ ക്ലൈമറ്റ്) പരിപാടിയിലാണ് പിന്തുണ...

അമേരിക്കൻ ഇന്‍ഷുറന്‍സ് കമ്പനിക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

അമേരിക്കൻ ഇന്‍ഷുറന്‍സ് കമ്പനിയായ സിഗ്ന വേൾഡ് വൈഡ് കമ്പനിക്കാണ് സൗദിയില്‍ പ്രവര്‍ത്തനാനുമതി. സൗദി സെൻട്രൽ ബാങ്കായ സാമയാണ് അനുമതി നൽകിയത്. ആദ്യമായാണ് ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദിയിൽ പ്രവർത്തനാനുമതി ലഭിക്കുന്നത്. സൗദിയുടെ വിഷൻ...

ഗുരുതര സാങ്കേതിക തകരാര്‍; അമേരിക്കയിലെ മു‍ഴുവന്‍ വിമാന സര്‍വ്വീസുക‍ളും നിര്‍ത്തിവച്ചു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമാണ് തകരാറിലായത്. സാങ്കേതിക സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം തടസ്സം...

യുഎസ് പ്രതിനിധി സംഘം കുവൈറ്റില്‍; ആറ് പതിറ്റാണ്ടായുളള ബന്ധം ശക്തമാക്കാന്‍ ധാരണ

യുഎസ് പ്രതിനിധി സംഘത്തിന് കുവൈറ്റില്‍ ഊഷ്മള സ്വീകരണം. ഹൗസ് കമ്മിറ്റി ഓഫ് ഫോറിൻ അഫയേഴ്‌സ്, ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി എന്നിവയിൽ നിന്നുള്ള യുഎസ് പ്രതിനിധികളാണ് സംഘത്തിലുളളത്. ആഗോള തീവ്രവാദ വിരുദ്ധത സംബന്ധിച്ച...

സൗദിയ്ക്ക് പുതിയ മിസൈലുകൾ നല്‍കാന്‍ യുഎസ്; യുഎഇയ്ക്കും ആയുധങ്ങൾ കൈമാറും

പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള നടപടികളുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദി യുഎസ്സില്‍ നിന്ന് അത്യാധുനിക പാട്രിയറ്റ് മിസൈലുകള്‍ വാങ്ങുന്നു. മുന്നൂറ് കോടി ഡോളര്‍ ചെലവില്‍ മുന്നൂറ് പാട്രിയറ്റ് മിസൈലുകള‍ാണ് സൗദി സ്വന്തമാക്കുക....