‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: us

spot_imgspot_img

യുഎസിൽ ഇന്ത്യൻ ദമ്പതികളും ആറുവയസ്സുള്ള മകനും വെടിയേറ്റ് മരിച്ച നിലയിൽ 

യുഎസിൽ ടെകികളായ ഇന്ത്യൻ ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെയാണ് മെറിലാൻഡിലെ വസതിയിൽ മരിച്ചനിലയിൽ...

യു എ​സി​ൽ കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ത​ട്ടി​പ്പ്, മുന്നറിയിപ്പുമായി കുവൈറ്റ് എംബസി

കു​വൈ​റ്റ് വിദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് യു ​എ​സി​ൽ ത​ട്ടി​പ്പ്. ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കണമെന്ന് വാ​ഷി​ങ്ട​ണി​ലെ കു​വൈ​റ്റ് എം​ബ​സി യുഎസിലെ താ​മ​സക്കാരായ കുവൈറ്റ് പൗരത്വമുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോ​ൺ​സു​ലാ​ർ വി​ഭാ​ഗ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ൾ എന്ന പേരിൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ...

സൗദി കി​രീ​ടാ​വ​കാ​ശി​യും യു.എ​സ് സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും യുഎ​സ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ് ജാ​ക് സ​ള്ളി​വ​നും തമ്മിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റി​യാ​ദും വാ​ഷി​ങ്ട​ണും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള...

മിഡിലീസ്റ്റ് മേഖലയിൽ കൂടുതൽ സന്നാഹം; ഇറാനെ നേരിടാനെന്ന് അമേരിക്ക

ഇറാനെ നേരിടാൻ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളും നാവികരെയും ഗൾഫ് മേഖലയിലേക്ക് അയച്ചു. വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ വ്യക്തമാക്കി. വാണിജ്യ കപ്പലുകളുടെ സുരക്ഷ...

യു എസ്, മുൻചക്രം തകരാറിലായത് മൂലം ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി

ഡെല്‍റ്റ എയര്‍ലൈന്‍സ് ബോയിങ് 717 വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തന രഹിതമായതോടെ അടിയന്തര ലാന്‍ഡിങ് നടത്തി. യു.എസിലെ ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാവിലെ 7.25-ന് അറ്റ്ലാന്‍റയിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ...

ഫൈറ്റർ ജെറ്റ് എൻജിൻ ഇന്ത്യയിൽ നിർമ്മിക്കും, കരാറൊപ്പിട്ട് ജനറൽ ഇലക്ട്രിക് എയ്റോസ്‌പേസ്

ഫൈറ്റർ ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാൻ കരാറൊപ്പിട്ട് യുഎസ് ഭീമൻ ജനറൽ ഇലക്ട്രിക് എയ്റോസ്‌പേസ് (ജിഇ). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് പുതിയ നീക്കം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്...