‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: us

spot_imgspot_img

ശീതകാല കൊടുങ്കാറ്റ്, യു എസിൽ 2000-ലധികം വിമാനങ്ങൾ റദ്ദാക്കി

യുഎസിൽ ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് മിഡ്‌വെസ്റ്റിലും സൗത്തിലും വിമാനം വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. മാത്രമല്ല, കൊടുങ്കാറ്റ് കാരണം ഇതുവരെ 2400-ലധികം വിമാനങ്ങൾ...

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു

അമേരിക്കയിലെ ഷിക്കാ​ഗോയിൽ വെച്ച് ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ഉഴവൂർ കുന്നാംപടവിൽ മീര (32) ഇപ്പോൾ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് മീരയുടെ ഭർത്താവ്...

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി; രക്തസ്രാവം നിലച്ചതായി ഡോക്ടർമാർ

  യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം - ലാലി ദമ്പതികളുടെ മകൾ മീരയാണ് (32)...

യുഎസിൽ ഗർഭിണിയായ മലയാളി യുവതി ഭർത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ഗർഭിണിയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. കുടുംബ പ്രശ്നങ്ങളെ...

ഇസ്രായേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിലും ആക്രമണം; 6 വയസ്സുള്ള കുട്ടിയെ 26 തവണ കുത്തി 71കാരന്‍, കുഞ്ഞിന് ദാരുണാന്ത്യം

ഇസ്രായേലും-ഹമാസും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിലും ആക്രമണം. 71കാരനാണ് പാലസ്തീന്‍-അമേരിക്കന്‍ വംശജരെന്ന് സംശയിക്കുന്ന അമ്മയെയും മകനെയും ആക്രമിച്ചത്. ഇരുവരെയും ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു, ആക്രമണത്തില്‍ ആറുവയസ്സുകാരനായ കുട്ടി മരിക്കുകയും അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലുമാണ്....

‘വീണ്ടും പ്രസിഡന്റ്‌ ആയാൽ ഇന്ത്യയ്ക്കെതിരെ ‘പ്രതികാര’ നികുതി’, ഭീക്ഷണിയുമായി ഡോണാൾഡ് ട്രംപ് 

ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം qqqവീണ്ടും ഉന്നയിച്ച് ഡോണാൾഡ് ട്രംപ്. അധികാരത്തിലെത്തിയാൽ പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്...